കുംഭമേളയിലെ സെലിബ്രിറ്റി മൊണാലിസയ്ക്ക് കേരളത്തില്‍ മാംഗല്യം; വഴിയൊരുക്കി കേരള പൊലീസ്

വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്
Monalisa- Marriage - Kerala
Source: Social Media
Published on
Updated on

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ സുന്ദരി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം. മൊണാലിസയ്ക്കും മഹാരാഷ്ട്രാ സവദേശി ഫര്‍ഹാനും വിവാഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ് കേരളാ പൊലീസ്. വിവാഹം എതിർത്ത കുടുംബത്തെ പോലീസ് കാര്യങ്ങൾ ധരിപ്പിച്ചു അനുനയിപ്പിച്ചു. ഇന്ന് വൈകീട്ട് അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകും.

Monalisa- Marriage - Kerala
"പിതാവില്‍ നിന്ന് രക്ഷിക്കണം"; ആണ്‍സുഹൃത്തിനൊപ്പം കേരളത്തില്‍ അഭയം തേടി വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ

അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. വീട്ടുകാർ എതിർത്തതോടെ ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ മറ്റ് വഴികൾ ഇല്ലാതെയായി.

തുടര്‍ന്ന് പൂവാറിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മൊണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.

ഇതോടെ മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

Monalisa- Marriage - Kerala
സോളാർ ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; കേസ് നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജി കോടതി തള്ളി

മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയാണ് മൊണാലിസ ഭോസ്‌ലെ. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി ഉപദ്രവമായി മാറിയപ്പോൾ, അച്ഛൻ അവളെ നാടായ ഇൻഡോറിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com