വനിത മാധ്യമ പ്രവർത്തകർക്ക്​ എതിരായ സൈബർ ആക്രമണം​ തടയണം: കെ യു ഡബ്ല്യു ജെ

അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ്​ സ്വൈര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ്​ ഉയർത്തുന്നത്​.
കേരള പത്രപ്രവർത്തക യൂണിയൻ
കേരള പത്രപ്രവർത്തക യൂണിയൻSource; Facebook
Published on

തിരുവനന്തപുരം: വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന്​ സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണത്തിന്​ അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കെ യു ഡബ്ല്യൂ ജെ നിവേദനം നൽകി.

സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക്​ കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ്​ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്​. ​അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ്​ സ്വൈര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ്​ ഉയർത്തുന്നത്​.

കേരള പത്രപ്രവർത്തക യൂണിയൻ
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: റിക്രൂട്ടിംഗ് സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്

എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന്​ ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത്​ നിയമസംവിധാനങ്ങൾ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല.പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ്​ സൈബർ ഗുണ്ടകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്​.

ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണം. ശക്​തമായ നിയമ നടപടികളിലൂടെ ഈ സൈബർ ആക്രമണത്തിന്​ അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ്​ ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ മുഖ്യമന്ത്രിക്കും പൊലീസ്​ മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com