ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്ഥലം വിറ്റു; വൃക്ക രോഗിയെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

പ്രതിഫലമായി നാല്‍പത് ലക്ഷത്തിലധികം രൂപയാണ് ഇടനിലക്കാരനായ സാജനും ബക്കറും സഞ്ജയ്ക്ക് നല്‍കാനുള്ളത്.
ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്ഥലം വിറ്റു; വൃക്ക രോഗിയെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
Published on
Updated on

തൃശ്ശൂര്‍: കുന്നംകുളത്ത് വൃക്ക രോഗിയായ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചികിത്സക്കായി പണം കണ്ടെത്താന്‍ സ്വന്തം ഭൂമി വിറ്റ സഞ്ജയ് രാജ് ആണ് തട്ടിപ്പിനിരയായത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ ചെലവിനായാണ് സഞ്ജയ് ഭൂമി വില്‍പ്പന നടത്തിയത്. വില്‍പ്പനയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ടുപേര്‍ ഭൂമി വിറ്റ് എതിര്‍ പാര്‍ട്ടിയില്‍ നിന്ന് പണം കൈപ്പറ്റിയെങ്കിലും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ തുച്ഛമായ തുക മാത്രം നല്‍കി സഞ്ജയെ കബളിപ്പിക്കുകയായിരുന്നു.

പ്രതിഫലമായി നാല്‍പത് ലക്ഷത്തിലധികം രൂപയാണ് ഇടനിലക്കാരനായ സാജനും ബക്കറും സഞ്ജയ്ക്ക് നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സ പ്രതിസന്ധിയിലായതോടെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് സഞ്ജയ് ന്യൂസ് മലയാളത്തോട് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കുന്നംകുളം പൊലീസ് പറഞ്ഞതെന്നും യുവാവ് മറുപടി നല്‍കുന്നു.

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്ഥലം വിറ്റു; വൃക്ക രോഗിയെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
20 വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ ബലിപെരുന്നാള്‍ ദിവസം അബ്ദുള്‍ റഹീം നാട്ടിലെത്തി

സംഭവത്തില്‍ കുന്നംകുളം എസിപിയെയും നേരിട്ട് കണ്ടിരുന്നുവെങ്കിലും തനിക്ക് അനകൂലമായ ഒരു നടപടി ഉണ്ടായില്ല. വഞ്ചനയിലും തട്ടിപ്പിലും ഗൂഢാലോചനയിലും പരാതി സ്വീകരിച്ച പൊലീസ് കേസെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് ലഭിക്കുന്ന മറുപടി. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും സഞ്ജയ് പരാതി നല്‍കിയിട്ടുണ്ട്.

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്ഥലം വിറ്റു; വൃക്ക രോഗിയെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി, അധികൃതരെ അറിയിച്ചിട്ടും പരിഹാരമില്ല; വെളിപ്പെടുത്തലുമായി മുന്‍ ഡെപ്യൂട്ടി കളക്ടര്‍
News Malayalam 24x7
newsmalayalam.com