കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ; കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചു

നിലവിൽ കുതിരാൻ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിരോധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു
Landslide at the top of the Kuthiran tunnel
കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ
Published on
Updated on

തൃശൂർ: പാലക്കാട് - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയ പാതയായ കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് നേരിയ തോതിൽ മണ്ണിടിച്ചിൽ. ഇരട്ട തുരങ്കത്തിൻ്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്.

സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തുരങ്കത്തിന് മുകളിലെ മണ്ണും വൃക്ഷങ്ങളും ഇനിയും താഴേക്ക് പതിക്കുമെന്നാണ് കരുതുന്നത്. നിലവിൽ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിരോധിക്കില്ലെന്ന് തൃശൂർ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.

Landslide at the top of the Kuthiran tunnel
രാജേഷിൻ്റെ മൃതദേഹത്തോടുള്ള അനാദരവ്; കണ്ണൂർ ജില്ലാ കളക്ടർക്കും പരിയാരം മെഡിക്കൽ കോളജ് അധികൃതർക്കുമെതിരെ ഡിസിസി സെക്രട്ടറി

ഉന്നതതല പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഗതാഗതം നിരോധിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സിപിഐ നേതാവ് കെ. രാജൻ പറഞ്ഞു. തുരങ്കത്തിന് മുകളിൽ കയറി നീർച്ചാലുകൾക്ക് തടസമുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ ആകും പരിശോധിക്കുകയെന്നും കെ. രാജൻ പറഞ്ഞു.

Landslide at the top of the Kuthiran tunnel
പെരുമഴക്കാലം; അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത
News Malayalam 24x7
newsmalayalam.com