ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയെന്നും വി.ശിവന്‍കുട്ടി.
പുലിയെ പിടിക്കാനായി മലയാറ്റൂർ കാടപാറയിൽ ഇന്നലെ രാത്രി സ്ഥാപിച്ച കൂട്ടിലാണ് പട്ടി കുടുങ്ങിയത്. ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്നതിനെ തുടർന്നാണ് ഇവിടെ കൂട് സ്ഥാപിച്ചത്.
സംസ്ഥാനത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകൾ. എറണാകുളം ജില്ലയിൽ മാത്രം അര ലക്ഷത്തിലേറെ അപേക്ഷകളാണ് തീർപ്പാവാതെ ഫയലുകളിൽ കുടുങ്ങിക്കിടക്കുന്നത്. പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് നോഡൽ ഓഫീസർമാർ ഇല്ലാത്തതാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ അസിസ്റ്റൻ്റ് കമാൻഡൻൻ്റ് സുരേഷിനെതിരെ നടപടിക്ക് ശുപാർശ. ഇന്നലെ വിമാനത്താവളത്തിലെ ഡ്യൂട്ടിക്ക് എത്തിയ ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തിരിച്ചയച്ചു.
കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനിയായ 17 കാരിയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഭർത്താവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
രാഹുലിൻ്റെ രാജി പാർട്ടി തീരുമാനം, രാജി അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന് വി. കെ. ശ്രീ കണ്ഠൻ. പരാതി നൽകിയാൽ കോടതി പ്രഖ്യാപിക്കുന്നതുവരെ കുറ്റക്കാരനല്ല, പുറത്തുവന്നത് രാഹുലിൻ്റെ ഓഡിയോ ആണെന്നതിന് തെളിവുണ്ടോയെന്നും വി. കെ. ശ്രീകണ്ഠൻ എം പി ചോദിച്ചു.
അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രം പുറത്തുവന്നില്ലേ? വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം. രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി. കെ. ശ്രീകണ്ഠൻ എം പി.
മലപ്പുറം പൊന്നാനിയിലാണ് മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലാണ് യുവാവ് മൂന്നാം തവണയും അറസ്റ്റിലായത്. പൊന്നാനി കടവനാട് സ്വദേശി പാലക്കവളപ്പിൽ റഷീദാണ് പിടിയിലായത്.
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദിച്ചു. മുതലമടയിൽ താമസിക്കുന്ന വെള്ളയൻ എന്ന ആദിവാസി യുവാവിനാണ് മർദനമേറ്റത്. ഊർക്കുളം പ്രദേശത്തെ ഫാംസ്റ്റേ ഉടമയാണ് സംഭവത്തിന് പിന്നില്ലെന്ന് പരാതി.
കോട്ടയം സിഎംഎസ് കോളേജ് യൂണിയനിൽ ആകെയുള്ള 15 ൽ 14 സീറ്റിലും കെഎസ്‍യു സ്ഥാനാർഥികൾ വിജയിച്ചു. എസ്എഫ്ഐ ജയിച്ചത് ഫസ്റ്റ് ഡിസി റെപ്പ് സീറ്റിൽ മാത്രം. സിഎംഎസ് കോളേജിൽ 37 വർഷത്തിന് ശേഷമാണ് കെഎസ്‍യു വിജയിക്കുന്നത്.
തിരുവനന്തപുരം ഉറിയക്കോട് ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന സുകുവിൻ്റെ വീട്ടിലാണ് അപകടം നടന്നത്. ഇലക്ട്രിക് വാഹനത്തിന് തീപ്പിടിച്ചതാണ് വീട്ടിലേക്ക് തീ പടരാൻ കാരണം. ഫയർ ഫോഴ്സ് എത്തി തീയണച്ചു.
രാഹുൽ വിഷയത്തിൽ പ്രതികരണവുമായി വി. ശിവൻകുട്ടി. രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഒന്നല്ല, ഓരോ ദിവസവും ഓരോ ടൈപ്പ് പരാതികൾ ആണ് പുറത്തുവരുന്നത്. ഷാഫിയുടെ സ്കൂളിലാണ് ഇവരൊക്കെ പഠിച്ചത്, അതുകൊണ്ട് ഹെഡ് മാസ്റ്ററായ ഷാഫി പ്രതികരിക്കില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂളിൽ ആഘോഷ ദിവസങ്ങളിൽ കളർ വസ്ത്രം ധരിക്കാം. കുട്ടികളെ തിരിച്ചറിയാൻ ഐഡി കാർഡ് നിർബന്ധമാക്കും. 'വർണ വസ്ത്രം' എന്ന ആവശ്യം ഒരു സ്കൂളിൽ പോയപ്പോൾ ചില കുട്ടികൾ പറഞ്ഞതാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.
വാഹനം വളക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ തർക്കം. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവ് നാലാഞ്ചിറ സ്വദേശിയായ വിനോദ് കൃഷ്ണയുമായാണ് തർക്കമുണ്ടായത്.
കാസർഗോഡ് മഞ്ചേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുവിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥൻ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ 47കാരനാണ് രോഗബാധയുള്ളത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചു. മൂവാറ്റുപുഴ സ്വദേശി അമൽ ആൻ്റണിക്കാണ് മർദമേറ്റത്. പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അമലിനെ വിട്ടയച്ചു. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
വി. കെ. ശ്രീകണ്ഠനെ തള്ളി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ഒരു സ്ത്രീയേയും പരാതിക്കാരിയേയുംഅപമാനിക്കുന്നത് പാർട്ടി രീതിയല്ല. ആ പ്രസ്താവനയിൽ അദ്ദേഹം തന്നെ മറുപടി പറയട്ടെയെന്നും ദീപ്തി.
പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചതിൽ വിശദീകരണവുമായി വി. കെ. ശ്രീകണ്ഠൻ. പറഞ്ഞ കാര്യത്തെ തെറ്റായി വളച്ചൊടിച്ചു. മന്ത്രിമാരോടൊപ്പം നിൽക്കുന്ന ഫോട്ടോ വന്നില്ലേ? രാഷ്ട്രീയ പശ്ചാതലo അന്വേഷിക്കണം എന്നാണ് പറഞ്ഞത്. ഒരിക്കലും പരാതി പറയുന്നവരെ അധിഷേപിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും വി. കെ. ശ്രീകണ്ഠൻ പറഞ്ഞു.
രാജിക്ക് പിന്നാലെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന സ്വകാര്യ ചടങ്ങുകളും പൊതുപരിപാടികളും ഒഴിവാക്കി അടൂരിലെ വീട്ടിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിഷേധങ്ങൾ തണുക്കുമ്പോൾ മണ്ഡലത്തിലേക്ക് മടങ്ങാമെന്ന നിഗമനത്തിലാണ് രാഹുൽ.
രാഹുലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് സൈബര്‍ ആക്രമണം നേരിട്ട ഹണി ഭാസ്‌കരന്‍ പരാതി നല്‍കി. സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.
തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നാണ് പുതിയ നിർദേശം. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ മൃതദേഹം വീട്ടിൽനിന്ന് പൊതുദർശനത്തിനായി കൊണ്ടുപോയി. രാവിലെ11 .30 മുതൽ 3.30 വരെ വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനം.
ലീഗ് ഭരിക്കുന്ന മലപ്പുറം ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം തട്ടിയെടുത്ത സെക്രട്ടറി ഉൾപ്പെടെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ. ഒരു ജീവനക്കാരൻ വിദേശത്തേക്ക് കടന്നു. രണ്ടു നിക്ഷേപകരുടെ 27.52 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
'ടൈമർ സെറ്റ് ചെയ്താണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി യുവതി. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന യുവതിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
അർധ നഗ്നകളായി മന്ത്രിമാരോടൊപ്പം നിൽക്കുന്നു എന്നത് കൊണ്ട് ശ്രീകണ്ഠൻ എന്താണുദേശിച്ചത്. തുറന്നു പറയൂ. പരാതി ഉന്നയിച്ച ചെറുപ്പക്കാരികളായ സ്ത്രീകളെ ഇതിലപ്പുറം അപമാനിക്കാൻ വേറെ എന്താണുള്ളതെന്ന് പി. കെ. ശ്രീമതി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.
ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ നിയമിച്ച അന്വേഷണ സംഘം അടുത്തതായി കോഴിക്കോട് ജില്ലാ ജയിൽ സന്ദർശിക്കും. ശേഷം ചീമേനിതുറന്ന ജയിലും പരിശോധന നടത്തും. 3 മാസം കൊണ്ട് അന്വേഷണം നടത്തി തീർക്കാൻ ആവില്ലെന്നും അന്വേഷണം സംഘം.
തിരുവനന്തപുരം കാഞ്ഞിരകുളത്ത് വൻ ചാരായവേട്ട. 120 ലിറ്റർ വാഷും ആറ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. കാഞ്ഞിരകുളം സ്വദേശി അയ്യപ്പനാണ് എക്സൈസിൻ്റെ പിടിയിലായത്.
തെരുവുനായ്ക്കളെ എല്ലാത്തിനെയും കൊന്നൊടുക്കണമെന്നോ ഒന്നിനെയും തൊടരുതെന്നോ അല്ല, രണ്ടിനും മധ്യത്തിലാണ് പ്രായോഗികമായ പരിഹാരമെന്ന് എം. ബി. രാജേഷ്. തെരുവുനായ ശല്യം സംസ്ഥാനങ്ങളെ കക്ഷിചേർക്കാനുള്ള നിർദേശം സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു.
ഓണ സമ്മാനമായി രണ്ടുമാസത്തെ പെൻഷൻ ശനിയാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങും. ഓണത്തിന് മുൻപ് രണ്ടു ഗഡു നൽകാനാണ് തീരുമാനം. ഇതിനായി 1679 കോടി ധനവകുപ്പ് അനുവദിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് സുവിശേഷകൻ കെ. എ. പോള്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി മൂന്നുദിവസത്തേക്ക് വാര്‍ത്തകള്‍ വിലക്കണമെന്ന് കെ.എ.പോളിൻ്റെ ഹർജി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
എം. വി. ഗോവിന്ദൻ്റെ വക്കീൽ നോട്ടിസിന് മറുപടി നൽകി ഷെർഷാദ്. വക്കീൽ നോട്ടീസിലെ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നെന്ന് ഷെർഷാദ് പറഞ്ഞു. എം. വി. ഗോവിന്ദനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല, ശ്യാമിനെ സംശയമുണ്ടെന്നാണ് പറഞ്ഞതെന്ന് ഷെർഷാദ്.
വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ, ജയിക്കാനായി ഏത് മണ്ഡലത്തിലും ഇനിയും വോട്ട് ചേർക്കും. ജമ്മു കശ്മീരിൽ നിന്നായാലും ആളെ കൊണ്ടുവന്ന് താമസിപ്പിക്കുമെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
എംഎസ്എഫിന് വർഗീയ ചാപ്പകുത്താനുള്ള എസ്എഫ്ഐ അജണ്ട വിലപ്പോകില്ല, കണ്ണൂർ സർവകലാശാലയിലെ എംഎസ്എഫ്-കെഎസ്‍യു തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി പ്രസിഡൻ്റ് അലോഷ്യസ്.
പീഡന വാർത്തകളിൽ രാഹുൽ മാങ്കൂട്ടത്തിലേക്ക് നീളുന്ന സൂചനകൾ ഉണ്ടെന്നും താൻ അതിജീവിതകൾക്ക് ഒപ്പമാണെന്നും കെ.കെ. രമ എംഎൽഎ. സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാൻ ആകില്ലെന്നും അവർ നിലപാട് വ്യക്തമാക്കി.
"പീഡന വാർത്തകളിൽ രാഹുൽ മാങ്കൂട്ടത്തിലിലേക്ക് നീളുന്ന സൂചനകൾ ഉണ്ട്. വിഷയം ഉയർന്നപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. എല്ലാ പാർട്ടികളും ഈ നിലപാട് സ്വീകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇരകളാകുന്നവർക്ക് നിർഭയം പോരാടാൻ ഉള്ള സാഹചര്യം ഉണ്ടാകണം," കെ.കെ. രമ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ നടതുന്ന പരാമർശങ്ങൾ വിലക്കണമെന്നും ആവശ്യം.
കേരള കാർഷിക സർവകലാശാലയിലെ വിദ്യാർഥികളുടെ ഫീസ് ഇരട്ടിയിലധികം വർധിപ്പിക്കാൻ അക്കാദമി കൗൺസിലിൽ ധാരണയായി. ആലോചനകൾ മാത്രമേ നടന്നിട്ടുള്ളുവെന്നും അന്തിമ തീരുമാനങ്ങളായിട്ടില്ലെന്നും സർവകലാശാലയുടെ വിശദീകരണം.
ആദിവാസിയെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ SC-ST അട്രോസിറ്റീസ് വകുപ്പ് ചുമത്തിയാണ് കൊല്ലംകോട് പൊലീസ് കേസെടുത്തത്.
രാഹുലിനെതിരെ ഗർഭഛിദ്രം സംബന്ധിച്ച പരാതി ലഭിച്ചു. പരാതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നത് കുറ്റകരമാണ്. മൂന്നാമത് ഒരാളാണ് പരാതി നൽകിയത്, പെൺകുട്ടി പരാതി നൽകിയിട്ടില്ല എന്നത് പരിമിതിയല്ലെന്നും കെ.വി. മനോജ് കുമാർ
കെഎസ്ആർടിസി പുതിയ എ ഐ സോഫ്റ്റ്‍വെയർ വാങ്ങി. ബസുകളുടെ ഷെഡ്യൂൾ, ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ, കളക്ഷൻ, വണ്ടിയുടെ സ്ഥാനം എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുകയാണ് ലക്ഷ്യം.
ഇടുക്കി ആനയിറങ്കൽ കാണാതായ അഥിതി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ മൃതദേഹം ജലാശയത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.
രാഹുൽ രാജിവയ്ക്കണം എന്നത് കേരളത്തിലെ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിൽ മറ്റൊരു നേതാവിനെതിരെയും തെളിവുകൾ സഹിതം ഇത്രയധികം ആരോപണങ്ങൾ വന്നിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി.
രാജി ആവശ്യപ്പെടാൻ സിപിഐഎമ്മിനു ധാർമികതയുണ്ട്. ശരവർഷം പോലെയാണ് ആരോപണങ്ങൾ ഉയർന്നുവന്നത്. മുകേഷിനെതിരെ ആരോപണമാണ് അന്ന് ഉയർന്നുവന്നതെന്നും എം.വി. ഗോവിന്ദന്‍.
ബിഹാർ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷർക്ക് നോട്ടീസ് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദേശം. കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
വോട്ട് മോഷണ ആരോപണത്തിന്റെ പേരിൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൻ്റെ ജീവിതത്തിൽ കയറിയാണ് നിങ്ങൾ കൊത്തിയത്. കുടുബ ബന്ധങ്ങൾ ഹനിക്കുന്ന തരത്തിൽ മാധ്യമങ്ങൾ പെരുമാറി. താൻ എന്തു പാപമാണ് ചെയ്തതെന്നും സുരേഷ് ഗോപി.
യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. ജെ. എസ്. അഖിലിനും കെ.എം അഭിജിത്തിനും സാധ്യത. ഇരുവരുടെയും പേര് നിർദേശിച്ച് ബെന്നി ബഹനാനും വിഷ്ണു നാഥും. പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിലയിരുത്തി ബിജെപി നേതൃയോഗം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പയിനുകൾ നടത്തുമെന്ന് യോഗത്തിന് പിന്നാലെ എം.ടി. രമേശ് പ്രതികരിച്ചു. വികസന അജണ്ട മുൻനിർത്തിയുള്ള പ്രചാരണം നടത്തുമെന്നും കൂട്ടിച്ചേർത്തു.
ബി. ഗോപാലകൃഷ്ണന്റെ വോട്ട് പരാമർശത്തിൽ പ്രതികരിച്ച് എം.ടി. രമേശ്. വോട്ട് ചേർക്കൽ നിയമാനുസൃതമാണ്, രാജ്യത്ത് എവിടെയും വോട്ട് ചേർക്കാമെന്നും എം.ടി. രമേശ് പ്രതികരിച്ചു. ജയസാധ്യതയുള്ളിടത്ത് വോട്ടർമാർ ആറ് മാസം താമസിച്ചാൽ എന്താണ് പ്രശ്നം? തൃശൂരിൽ കിട്ടിയത് ജനങ്ങളുടെ വോട്ടെന്നും എം.ടി. രമേശ് പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച വി.കെ. ശ്രീകണ്ഠൻ പരസ്യമായി മാപ്പ് പറയണമെന്ന് സി. കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലെന്ന് ഡീൻ കുര്യാക്കോസ്. കോൺഗ്രസ് പാർട്ടി ആയത് കൊണ്ടാണ് രാജിവച്ചത്. പൊതുജനം സ്വീകരിക്കുകയാണ് വേണ്ടത്. ഇങ്ങനെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഘടന ചുമതലയിൽ ഇരിക്കുന്നത് ശരിയല്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. രാഹുലിന് പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് ഡീൻ പ്രതികരിച്ചില്ല.
രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി.
രാഹുലിനെതിരായ മഹിളാ മോർച്ചയുടെ കോഴി പ്രതിഷേധത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും പരാതി. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴികൾ ചത്തുവെന്ന് പരാതിയിൽ പറയുന്നു. മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചു എന്നാണ് പരാതി. സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് ആവശ്യം.
മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയ സംഭവത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം. പ്രദേശത്തെ ഡിഎഫ്ഒ എത്തിയപ്പോഴാണ് പ്രതിഷേധിച്ചത്.
തുടർച്ചയായി കടുവ ഇറങ്ങിയിട്ടും കൂടുവയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രദേശത്ത് കടുവ പശുവിനെ പിടികൂടിയത്.
വാഴൂർ സോമൻ എംഎൽഎയുടെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. പഴയ പാമ്പനാറിൽ എസ്.കെ. ആനന്ദൻ സ്മാരക സ്മൃതിമണ്ഡപത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാങ്കൂട്ടത്തിലിൻ്റെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി പ്രതിഷേധം നടത്തി. പ്രവർത്തകർ ബാരിക്കേട് മറികടന്നു. പൊലീസ് ജലാപീരങ്കി പ്രയോഗിച്ചു.
റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗം, പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നീ വിഷയങ്ങളിൽ വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാന്‍സലർ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് നിർദേശം നൽകി. കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരുസംഭവങ്ങളും ഉൾപ്പെട്ടിരുന്നത്.
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മഹിള മോർച്ച ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. "പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം" എന്നാണ് പോസ്റ്റിട്ടത്. കവിത മേനോനെയാണ് മഹിളാ മോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.
തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഡിഎംകെയുടേത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്ന് വിമർശനം. ഉദയനിധി മുഖ്യമന്ത്രിയാകില്ലെന്നും, 2026ൽ എൻഡിഎ സഖ്യം തമിഴ്നാട് ഭരിക്കുമെന്നും അമിത് ഷാ. ബിജെപി ബൂത്ത് കമ്മിറ്റി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
ഇടുക്കി ഉടുമ്പന്നൂരിൽ യുവാവും യുവതിയും മരിച്ച നിലയിൽ. യുവാവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്.
കൊച്ചിയിൽ പെയിൻ്റിങ് ജോലിക്കിടെ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പെയ്യിൻ്റിങ് ബ്രഷ് കെട്ടിയ ഇരുമ്പ് കമ്പി വൈദ്യുതി കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉത്തർപ്രദേശ് സ്വദേശി ബികാസാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ തോപ്പുംപടി സോണൽ ഓഫീസിൽ ജോലി എടുക്കുന്നതിനിടെ ആണ് അപകടം. കാക്കനാട് സ്വദേശി അക്ബറിൻ്റെ കീഴിലുള്ള തൊഴിലാളികളാണ് ഇവർ.
ബെവ്‌കോയില്‍ റെക്കോഡ് ബോണസ് നൽകാൻ സർക്കാർ. ബെവ്‌കോ ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ ബോണസ് ലഭിക്കും. മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം.
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതല്‍ ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്. 27-08-2025ന് രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 02.05.2025 മുതല്‍ അടച്ചിട്ടിരുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ 24-08-2025 വൈകുന്നേരം 4 മണിമുതല്‍ സര്‍ജിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കാസർകോഡ് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. വീടിന്റെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്
തിരുവനന്തപുരത്ത് റേഷൻ അരി കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.പേരൂർക്കട സ്വദേശി ധർമ്മേന്ദ്രനാണ് പിടിയിലായത്. വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിലെ ജീവനക്കാരനാണ് ഇയാൾ. വെഞ്ഞാറമ്മൂട് സപ്ലൈകോയിൽ നിന്നും 45 ചാക്ക് റേഷൻ അരിയാണ് അനധികൃതമായി കടത്തിയത്കേസിൽ രണ്ട് പേരേ ഇനിയും കസ്റ്റഡിയിലെടുക്കാനുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബിഗ് ബോസ് താരത്തിനെതിരെ പരാതി നല്‍കി ഗുരുവായൂർ ദേവസ്വം. ബിഗ് ബോസ് മലയാളം സീസൺ സിക്സ് മത്സരാർഥിയായിരുന്ന ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം ടെമ്പിൾ പോലീസിൽ പരാതി നൽകിയത്.
തോപ്പുംപടി ഹാർബറിൽ തൊഴിലാളി കായലിൽ വീണു. ഭാരത് സാഗർ എന്ന ബോട്ടിലെ തൊഴിലാളി ആണ് കായലിൽ വീണത്. അർത്തുങ്കൽ സ്വദേശി ടിറ്റോയാണ് കായലിൽ വീണത്. കോസ്റ്റൽ പൊലീസും മുങ്ങൽ വിദഗ്ധരും ഫയർ ഫോർസും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
തലസ്ഥാനത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ മനു എന്ന പൊലീസുകാരനാണ് കുത്തേറ്റത്. വയറ്റിലാണ് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇക്കുറി ഓണയാത്ര കഠിനമാകില്ല. വിപുലമായ സൗകര്യങ്ങളാണ് ഓണയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. അതോടൊപ്പം, പത്ത് പ്രധാന ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഫേക്ക് ചാറ്റ് നടത്തിയെന്നാരോപിച്ച് യുവാവിനെതിരെ പരാതി നൽകി കണ്ണൂർ സ്വദേശി. മുഖ്യമന്ത്രി ചെയ്യുന്ന രീതിയിൽ ഫേക്ക് ചാറ്റുകൾ നിർമിച്ച് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രരിപ്പിക്കുന്നവെന്നാണ് പരാതിയിൽ പറയുന്നത്. ഷാഹുൽ ഹമീദ് എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മുതിർന്ന സിപിഐ നേതാവും സിപിഐ മുൻ ജനറൽ സെക്രട്ടറിയുമായിരന്ന സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.
പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തിയ കേസിൽ പ്രതി പിടിയിൽ. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ ആണ് പ്രതി. കഴിഞ്ഞദിവസം ഇയാളെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ കണ്ടെത്തിയത്. ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പൊലീസ് പിടികൂടി.
തോപ്പുംപടി ഹാർബറിൽ കായലിൽ വീണ തൊഴിലാളി മരിച്ചു. അർത്തുങ്കൽ സ്വദേശി ടിറ്റോയാണ് മരിച്ചത്. ഭാരത് സാഗർ എന്ന ബോട്ടിലെ തൊഴിലാളി ആണ് ടിറ്റോ.