"എൽഡിഎഫിലുള്ളത് സൗഹാർദ അന്തരീക്ഷം"; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ

ഇടതുപക്ഷത്തിന് ഏത് പ്രശ്നങ്ങളും തീർക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് ബിനോയ് വിശ്വം.
T.P. Ramakrishnan says CPI has raised a demand for the post of Deputy Leader of the Opposition.
ടി.പി. രാമകൃഷ്ണൻ, ബിനോയ് വിശ്വം
Published on
Updated on

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സിപിഐ പുതിയ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. സിപിഐ സിപിഐഎം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ചർച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ് ഇത്. എൽഡിഎഫിൽ ഈ വിഷയം ഉയർന്നു വന്നിട്ടുണ്ട്. സൗഹാർദമായ അന്തരീക്ഷം തന്നെയാണ് എൽഡിഎഫിലുള്ളത്. കോടിയേരിയുടെ കുടുംബത്തിൻ്റെ ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

T.P. Ramakrishnan says CPI has raised a demand for the post of Deputy Leader of the Opposition.
മോഡിഫിക്കേഷന്‍ വാഗ്ദാനം പൊള്ള? എംവിഡി ശുപാര്‍ശകളെല്ലാം നേരത്തെ നിലവിലുള്ളത്; മുഖ്യമന്ത്രിക്കും ജെന്‍സികളുടെ വിമര്‍ശനം

പിണറായി വിജയൻ വിളിക്കാറുണ്ട് എന്ന വിനോദിനിയുടെ പരാമർശം. അപ്പോൾ പിണറായി അല്ലെന്ന് മനസിലായില്ലേ എന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കോടിയേരിയുടെ കുടുംബം സിപിഐഎമ്മിൻ്റെ ഭാഗമാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടത് പക്ഷം വെറുമൊരു പക്ഷമല്ല അതിന് രാഷ്ട്രീയ ബോധമുണ്ട്. ഏത് പ്രശ്നങ്ങളും തീർക്കാനുള്ള രാഷ്ട്രീയ ഇച്ഛയുണ്ട്.

മന്ത്രി ജനീഷിന് വീട്ടിൽ ഭക്ഷണം കൊടുത്തതിന് ആരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ആഹാരം കൊടുക്കുന്ന പാർട്ടിയാണ്. അതിനപ്പുറത്ത് എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

T.P. Ramakrishnan says CPI has raised a demand for the post of Deputy Leader of the Opposition.
ധവളപത്രം: മുണ്ടുമുറുക്കിയെടുക്കാതെ ഇനി രക്ഷയില്ല; പ്രതിസന്ധിക്കുള്ള മരുന്ന് ഫലിക്കുമോ?

Related Stories

Binoy believes that CPI has claimed the post of Deputy Leader of Opposition
"കീഴ്‌വഴക്കങ്ങൾ മാറ്റിയ പാരമ്പര്യം ഇടത് പാർട്ടികൾക്കുണ്ട്"; പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായിക്കെതിരെ കടുപ്പിച്ച് സിപിഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് സിപിഐ; ഇടതുപക്ഷ ഐക്യം പ്രധാനമെന്ന് എം.വി. ഗോവിന്ദൻ
ബിനോയ് വിശ്വം
News Malayalam 24x7
newsmalayalam.com