തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസിനായി ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ. കെ.വി. തോമസിനായി ചെലവാക്കിയ തുകയുടെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
എൽഡിഎഫ് സർക്കാർ രണ്ടര വർഷത്തിനിടെ തോമസിനായി ഖജനാവിൽ നിന്ന് നൽകിയത് 1,16,86493 രൂപയാണ്. വിവരാവകാശ രേഖകളിലാണ് കൃത്യമായ കണക്കുള്ളത്. കെ.വി. തോമസിന് പ്രതിമാസം ഹോണറേറിയമായി നൽകിയത് 39,38,710 രൂപയാണ്.
പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പള ഇനത്തിൽ 61,83,500 രൂപയും ചെലവഴിച്ചിട്ടുണ്ട്. രണ്ടര കൊല്ലത്തിനിടെ കെ.വി. തോമസ് വിമാന യാത്രയ്ക്കായി ഈടാക്കിയത് 13,04,854രൂപയാണ്.
വാഹനത്തിൻ്റെ ഇന്ധന ചെലവിലേക്ക് 2,20,429 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് നൽകിയിട്ടുള്ളത്. ഇടതു സർക്കാരിൻ്റെ കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിട്ടാണ് കെ.വി. തോമസിനെ സംസ്ഥാന സർക്കാർ നിയമിച്ചത്.
കെ.വി. തോമസിനായി ചെലവഴിച്ച തുക
കെ.വി. തോമസിനായി ആകെ ചെലവഴിച്ചത്- 1,16,86493 രൂപ
ഹോണറേറിയമായി നൽകിയത് - 39,38,710 രൂപ
പേഴ്സണൽ സ്റ്റാഫ് ശമ്പളം- 61,83,500
ഇന്ധന ചെലവ് - 2,20,429
മറ്റ് ചിലവുകൾ - 39000