"സുരക്ഷ ഒരുക്കുന്നതിലടക്കം വീഴ്ച"; ഷാഫി പറമ്പിലിനെതിരായ പൊലീസ് ആക്രമണത്തിൽ നിയമപോരാട്ടത്തിന് കോൺഗ്രസ്

റൂറൽ എസ്പിയുടെ വീട്ടിലേക്ക് വീട്ടിലേക്ക് മാർച്ച് നടത്താനാണ് യൂത്ത് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്
Shafi Parambil
Source: News Malayalam 24x7
Published on

കോഴിക്കോട്: പേരാമ്പ്രയിൽ വച്ച് ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് ആക്രമണത്തിൽ നിയമപോരാട്ടത്തിന് ഒരുങ്ങി കോൺഗ്രസ്. എംപിക്ക് സുരക്ഷ ഒരുക്കുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് കാട്ടി നിയമനടപടി പോകാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

കോഴിക്കോട് റൂറൽ എസ്പിയുടെ വീട്ടിലേക്ക് വീട്ടിലേക്ക് മാർച്ച് നടത്താനാണ് യൂത്ത് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കേണ്ടെന്നും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Shafi Parambil
"അച്ഛനും തട്ടിപ്പ്, മോനും തട്ടിപ്പ്, മോളും തട്ടിപ്പ്"; മുഖ്യമന്ത്രിയുടേത് തിരുട്ട് കുടുംബമെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി

ഷാഫിയ്‌ക്കെതിരായ പൊലീസ് അതിക്രമം കരുതിക്കൂട്ടിയാണെന്നും ശബരിമല സ്വര്‍ണപാളി വിവാദം മറയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. സംംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിൽ പലതും അക്രമാസക്തമായി. പലയിടങ്ങളിലും പൊലീസും പ്രതിഷേഘക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Shafi Parambil
''കരുതിക്കൂട്ടിയുള്ള നീക്കം''; പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പരിക്കേറ്റതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

സംഭവത്തില്‍ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് എന്നിവര്‍ ഉള്‍പ്പടെ 700 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും, 500 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com