ഭീതി ഒഴിയാതെ കൂടരഞ്ഞി! കൂടൊരുക്കുന്നതിനിടയിൽ വീണ്ടും പുലി; ആശങ്കയിൽ നാട്ടുകാർ

സ്ഥലത്ത് കൂട് എത്തിച്ചെങ്കിലും വനം വകുപ്പിലെ മേലുദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാഞ്ഞതിനാൽ ഇരയെ കൂട്ടിലെത്തിച്ചിട്ടില്ല
 കൂടരഞ്ഞിയിലെത്തിയ പുലി
കൂടരഞ്ഞിയിലെത്തിയ പുലി
Published on

പുലി ഭീതി ഒഴിയാതെ കോഴിക്കോട് കൂടരഞ്ഞിയിലെ ജനങ്ങൾ. വിലങ്ങുപാറയിൽ കൂടൊരുക്കുന്നതിനിടയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടതോടെ ആ​ശങ്കയിലാണ് പ്രദേശം. കഴിഞ്ഞ ദിവസം സിസിടിവിയിൽ പുലിയെ കണ്ട വിലങ്ങുപാറ ബാബുവിൻ്റെ തോട്ടത്തിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടൊരുക്കുന്നതിനിടയിലാണ് പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

 കൂടരഞ്ഞിയിലെത്തിയ പുലി
സംസ്ഥാനത്ത് തോരാമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കഴിഞ്ഞ ദിവസം സിസിടിവിയിൽ പുലിയെ കണ്ട ദിവസം രാത്രി എട്ടുമണിക്ക് ശേഷവും നാട്ടുകാർ വീണ്ടും പ്രദേശത്ത് പുലിയെ കണ്ടിരുന്നു. പഞ്ചായത്തംഗം എൽസമ്മാ ജോർജിന്റെ വീടിനടുത്തു വെച്ചാണ് പുലിയെ കണ്ടത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.

 കൂടരഞ്ഞിയിലെത്തിയ പുലി
"സ്ഥാനാർഥിയെ പിന്തുണച്ചാൽ അസോസിയേറ്റ് അംഗമാക്കാം"; കീറാമുട്ടിയായി പി.വി. അൻവർ - യുഡിഎഫ് ചർച്ച

പിന്നാലെ പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തിയിരുന്നു. സ്ഥലത്ത് കൂട് എത്തിച്ചെങ്കിലും വനം വകുപ്പിലെ മേലുദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാഞ്ഞതിനാൽ ഇരയെ കൂട്ടിലെത്തിച്ചിട്ടില്ല. സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ പുലിയെ കണ്ടതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. ജനവാസ മേഖലയിലെത്തിയ പുലിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com