cpim
Source: News Malayalam 24x7

സിപിഐഎമ്മിൽ പരാതി ചോർച്ചാ വിവാദം: കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്ത് ചോർന്നെന്ന് ആരോപിച്ച് വ്യവസായി

സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ചോർന്നെന്ന ആരോപണവുമായി വ്യവസായി മുഹമ്മദ് ഷർഷാദാണ് രംഗത്തെത്തിയത്.
Published on

സിപിഐഎമ്മിൽ ചർച്ചയായി പരാതി ചോർച്ചാ വിവാദം. സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ചോർന്നെന്ന ആരോപണവുമായി വ്യവസായി മുഹമ്മദ് ഷർഷാദാണ് രംഗത്തെത്തിയത്. സിനിമ നിർമാതാവ് രാജേഷ് കൃഷ്ണയ്ക്ക് എതിരെയാണ് ഷർഷാദ് പരാതി നൽകിയത്.

തനിക്കെതിരെ പരാതി കൊടുത്തതിന് രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷർഷാദ് പാർട്ടിക്ക് കൊടുത്ത പരാതിയുടെ പകർപ്പും ഒപ്പം വെച്ചാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്. ഷർഷാദിനും, ചില മാധ്യമ സ്ഥാപനങ്ങൾക്കും എതിരെയാണ് രാജേഷ് കൃഷ്ണ മാനനഷ്ട കേസ് നൽകിയത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഷർഷാദ് ഉന്നയിച്ചതെന്ന് കോടതിയിൽ രാജേഷ് കൃഷ്ണ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് ഷർഷാദ് സാമൂഹ്യ മാധ്യമങ്ങളിൽ മുമ്പ് പോസ്റ്റ് ചെയ്തതായും രാജേഷ് പറഞ്ഞു.പത്തു കോടി രൂപയ്ക്കാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്

തൻ്റെ പരാതി ചോർന്നു എന്ന ആരോപിച്ച് കൊണ്ട് ഷർഷാദ് ഇമെയിൽ വഴി പരാതി നൽകി. എന്നാൽ ഈ പരാതിയും ചോർന്നതായി ഷർഷാദ് ആരോപിച്ചു. ഷർഷാദ് പി ബി അംഗത്തിന് നൽകിയ പരാതിയെ തുടർന്ന് രാജേഷ് കൃഷ്ണയെ പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

cpim
25 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയ്ക്ക് തുടക്കം

പരാതിയില്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ തന്നെ വന്‍ തുക കൈമാറിയിട്ടുണ്ട്. സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.

പുറത്തു വരുന്നത് സിപിഐഎമ്മിൻ്റ ആരും കാണാത്ത മറ്റൊരു മുഖമാണ്. എം.വി. ഗോവിന്ദൻ്റെ മകന് സാമ്പത്തിക ഇടപാടില്‍ എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും വി.ഡി. സതീശന്‍ പറയുന്നു.

News Malayalam 24x7
newsmalayalam.com