നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ നോയിഡയിൽ പിടിയിൽ

ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്
നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ നോയിഡയിൽ പിടിയിൽ
Published on: 
Updated on: 

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ നോയിഡയിൽ പിടിയിൽ
പ്രിൻസിപ്പാളിൻ്റെ മുറിയിൽ നിതിൻ, ഫോൺ പരിശോധിച്ച് അധ്യാപകർ; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇരുവരും ഒളിവിൽ തുടരുകയാണ്. ഡെൻ്റൽ കോളേജിലെ എച്ച്ഒഡിയായ എം.കെ. റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com