ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക, പ്രവാസി സമൂഹത്തിനുള്ള പൊതുവേദി: മുഖ്യമന്ത്രി

"ഇങ്ങനെ ഒരു വേദി ലോകത്തെവിടെയെങ്കിലും ഉണ്ടെന്ന് ആരും കേട്ടിട്ടില്ല"
ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക, പ്രവാസി  സമൂഹത്തിനുള്ള പൊതുവേദി: മുഖ്യമന്ത്രി
Source: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: ലോകകേരള സഭ ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ ഒരു വേദി ലോകത്തെവിടെയെങ്കിലും ഉണ്ടെന്ന് ആരും കേട്ടിട്ടില്ല. പ്രവാസി സമൂഹത്തിനുള്ള പൊതുവേദിയായി ലോകകേരള സഭ മാറി. ലോക കേരള സഭയുടെ ആശയം പ്രാവർത്തികമാകുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. ഇതുകൊണ്ട് എന്താണ് ഗുണം, കാര്യങ്ങൾ നടപ്പിലാകുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടായിരുന്നു. ചിലർ സംശയങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ അഞ്ചാമത്തെ സമ്മേളനത്തിൽ എത്തി നിൽക്കുമ്പോൾ ആ സംശയങ്ങൾക്ക് ഉത്തരമായി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക, പ്രവാസി  സമൂഹത്തിനുള്ള പൊതുവേദി: മുഖ്യമന്ത്രി
രാഹുലിൻ്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് പ്രവാസികളുടെ പാർലമെൻ്റാണ്. പ്രവാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനോട് ചേർന്ന് നിൽക്കാൻ എല്ലാവർക്കും ആവണം. നിർഭാഗ്യവശാൽ ചിലർ ഞാൻ ബഹിഷ്കരിക്കുകയാണ് എന്ന് പറയുന്നു. ചെറിയ കുട്ടികൾ ഭക്ഷണം വേണ്ട എന്ന് പിണങ്ങി നിൽക്കും പോലെയാണത്. തികച്ചും നിർഭാഗ്യകരമായ കാര്യമാണ്. ഇത്തരം വേദികളിൽ വന്ന് ക്രിയാത്മകമായ നിർദേശങ്ങൾ വയ്ക്കുകയും പിശകുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം - കാസർഗോഡ് അതിവേഗ പാതയ്ക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത് കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി കിട്ടിയതോടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആർആർടിഎസ് പദ്ധതിക്ക് ശുപാർശ സമർപ്പിച്ചാൽ മുന്നോട്ട് പോകാം എന്ന് കേന്ദ്രം അറിയിച്ചു. ഇ. ശ്രീധരനുമായി സഹകരിക്കാൻ സന്തോഷമേയുള്ളു. തിരുവനന്തപുരം - കാസർഗോഡ് യാത്രാ സമയം കുറയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

"തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി പിണക്കമുണ്ടെന്നത് സത്യം"; വിഭാഗീയതയില്‍ അതൃപ്തി തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍
ലോക കേരള സഭ: ധൂര്‍ത്തില്ലാതെ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്; തുടരില്ല, ഒരു രൂപ പോലും വകയിരുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍
പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com