പ്രതിയായ ഡോക്ടറുടെ മൊബൈലിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങൾ‌; യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

‍ഡോക്ടർ ജോണ്‍സണ്‍ ജെ. വര്‍ഗീസിനെ കൈയേറ്റം ചെയ്ത് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ യുവനടി അറസ്റ്റിലായിരുന്നു. ഇതോടെയാണ് നടിയുടെ ബന്ധു ഡോക്ടർക്കെതിരെ പരാതി നൽകിയത്.
പ്രതിയായ ഡോക്ടറുടെ മൊബൈലിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങൾ‌; യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
Published on: 
Updated on: 

കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോ, ഫോണില്‍ മറ്റ് വീഡിയോകളോ വിവരങ്ങളോ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, നിലവില്‍ ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

ജോണ്‍സണ്‍ ജെ. വര്‍ഗീസിനെ കൈയേറ്റം ചെയ്ത് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ യുവനടി ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്. ഇതോടെ യുവനടിയുടെ ബന്ധു ഡോക്ടര്‍ക്കെതിരെ ഇര്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. ശേഷം ഡോക്ടറുടെ ഫോണ്‍ പൊലീസ് പരിശോധിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

അതേസമയം, യുവനടി ഉൾപ്പെടെയുള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഡോക്ടർ ഇന്നലെ മുതൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാൾ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുണ്ടെന്നാണ് സൂചന.

പ്രതിയായ ഡോക്ടറുടെ മൊബൈലിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങൾ‌; യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
കൊച്ചിയിൽ ഇന്ന് 'പാറ്റ' പ്രതിഷേധം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും പങ്കെടുക്കും

ഇരകളിൽ അധികവും രോഗികളും ബന്ധുക്കളുമാണ്. പീഡനങ്ങൾ നടന്നത് ലഹരി നൽകിയതിന് ശേഷമെന്നാണ് പൊലീസ് പറയുന്നത്. മദ്യത്തിന് പുറമെ സൈക്കോട്രോഫിക് മരുന്നുകളും ഉപയോഗിച്ചുവെന്ന് സൂചന.