ഫോൺ നഷ്ടപ്പെട്ടോ? കണ്ടെത്താൻ സ്‌പെഷ്യല്‍ ഡ്രൈവുമായി കേരളാ പൊലീസ്; ട്രാക്ക് ചെയ്തത് 34,000ത്തോളം ഫോണുകള്‍

ട്രാക്കിലായ ഫോണുകളുടെ ഉടമകൾക്ക് പൊലീസ് സന്ദേശം അയച്ചിട്ടുണ്ട്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: ആളുകളിൽ നിന്ന് നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ സ്‌പെഷ്യല്‍ ഡ്രൈവുമായി കേരളാ പൊലീസ് സൈബർ വിംഗ്. ഇതുവരെ 34,000ത്തോളം ഫോണുകള്‍ ട്രാക്ക് ചെയ്തു. ട്രാക്കിലായ ഫോണുകളുടെ ഉടമകൾക്ക് പൊലീസ് സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശം ലഭിച്ചവര്‍ പരാതി നല്‍കിയ സ്‌റ്റേഷനില്‍ എത്തിയാല്‍ ഫോണ്‍ കണ്ടെത്തി നല്‍കും.

പ്രതീകാത്മക ചിത്രം
"രാഷ്ട്രീയപ്രേരിതം, വ്യക്തിഹത്യ നടത്താനുള്ള ശ്രമം"; പോക്സോ കേസ് ചുമത്തിയതിൽ പ്രതികരിച്ച് ആർ. ശ്രീലേഖ

സൈബര്‍ വിംഗ് എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് മുതല്‍ സന്ദേശം അയച്ച് തുടങ്ങിയത്. പമ്പയില്‍ മാത്രം രണ്ടായിരം പരാതികളാണ് ഫയൽ ചെയ്തിട്ടുള്ളത്. പമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട 1200ഓളം ഫോണുകള്‍ ട്രാക്ക് ചെയ്തു. രണ്ടായിരത്തോളം പരാതികളാണ് ഈ സ്‌റ്റേഷനില്‍ മാത്രമുളളത്. പല ഫോണുകളും ട്രാക്ക് ചെയ്തത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. നഷ്ടപ്പെട്ട ഫോണുകള്‍ പലതും ഉപയോഗത്തിലെന്നും കണ്ടെത്തി.

News Malayalam 24x7
newsmalayalam.com