'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം

ഈ സമരം പൊളിക്കാനാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ശ്രമിച്ചതെന്ന് സമരസമിതി കൺവീനർ വളർമതി
'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം
Published on: 
Updated on: 

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഫലമില്ല. നിയമനം കാത്തിരുന്ന് മടുത്ത എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം നൂറുനാൾ പിന്നിട്ടു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലിരുന്ന് സമരസമിതി കൺവീനർ വളർമതി തലമുണ്ഡനം ചെയ്തായിരുന്നു ഇന്നത്തെ പ്രതിഷേധം. വിദ്യാർഥി - അധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽപിഎസ്‌ടി ഉദ്യോഗാർത്ഥികൾ സമരം തുടരുന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യങ്ങൾ നിരാകരിക്കുകയാണ്. അതേസമയം എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ മാനേജ്മെൻ്റുകൾക്ക് അനുകൂലമായി ഇടപെടുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമന വിഷയങ്ങളിൽ വാചാലനായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ തങ്ങളെ പരിഗണിക്കുന്നേയില്ലെന്നും ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു

'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം
വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഹോട്ടൽ മുറിക്ക് മുന്നിൽ കുഴഞ്ഞുവീണ് നവവധു മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ദുരൂഹത

ഈ സമരം പൊളിക്കാനാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ശ്രമിച്ചതെന്ന് സമരസമിതി കൺവീനർ വളർമതി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും കോഴ ലഭിക്കുന്നത് കൊണ്ടാകാം അനുഭാവപൂർണ്ണമായ തീരുമാനം ഉണ്ടാകാത്തതെന്നും സമരക്കാർ ഉന്നയിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് മുന്നറിയിപ്പും സമരക്കാർ നൽകി. സമരത്തിന്റെ അടുത്ത ഘട്ടമായി മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും സമരനേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com