എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രിക്ക് അതൃപ്തി; സാംബശിവ റാവുവിനെ മാറ്റിയേക്കും

എക്സൈസ് കമ്മീഷണറുടെ നടപടികളിൽ അന്വേഷണം നടത്താനും മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്.
എക്സൈസ് കമ്മീഷണറുടെ 
നടപടികളിൽ മന്ത്രിക്ക് അതൃപ്തി; സാംബശിവ റാവുവിനെ 
മാറ്റിയേക്കും
Published on: 
Updated on: 

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും സാംബശിവ റാവുവിനെ മാറ്റാൻ ആലോചന. എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രി അതൃപ്തി അറിയിച്ചതോടെയാണ് തീരുമാനം. ഇത് സംബന്ധിച്ച് കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധിപ്പിക്കും.

സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന വിലയിരുത്തലും സാംബശിവ റാവുവിനെതിരെ ഉണ്ട്. ഇതിനുപിന്നിൽ മറ്റെന്തെങ്കിലും സ്ഥാപിത താല്പര്യമുണ്ടോ എന്നും അന്വേഷിക്കുമെന്നാണ് വിവരം.

എക്സൈസ് കമ്മീഷണറുടെ 
നടപടികളിൽ മന്ത്രിക്ക് അതൃപ്തി; സാംബശിവ റാവുവിനെ 
മാറ്റിയേക്കും
"ഞങ്ങളുടെ മകൻ പോയി.. പക്ഷെ അവന് നീതി ലഭിക്കണം, അതിനായി ഏതറ്റം വരെയും പോകും"; കൊല്ലപ്പെട്ട അഭിറാമിൻ്റെ കുടുംബം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാർ ലൈസൻസ് അനുവദിച്ചത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കും. എക്സൈസ് കമ്മീഷണറുടെ നടപടികളിൽ അന്വേഷണം നടത്താനും മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, എക്സൈസ് മന്ത്രി അറിയാതെ സംസ്ഥാനത്ത് രണ്ട് പുതിയ ബാർ ലൈസൻസുകൾ കൂടി അനുവദിച്ചതായി രേഖകൾ പുറത്തുവന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ലോഞ്ച് ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ജൂൺ 22ന് ഒരു മിനിറ്റ് ഇടവേളയിൽ രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ച് ഉത്തരവിറക്കിയതും സാംബശിവ റാവു ആണ്.

എക്സൈസ് കമ്മീഷണറുടെ 
നടപടികളിൽ മന്ത്രിക്ക് അതൃപ്തി; സാംബശിവ റാവുവിനെ 
മാറ്റിയേക്കും
രോഗശാന്തിയുടെ മറവിലെ ലൈംഗികാതിക്രമം: പ്രതി മുഹമ്മദ് നിയാസിന്റെ ഓച്ചിറയിലെ മതപഠനശാല അടപ്പിച്ചു

ലൈസൻസ് വിവാദത്തിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മീഷണർമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹർജിയിലാണ് രേഖകൾ ഹാജരാക്കിയത്. മദ്യനയം പ്രഖ്യാപിക്കും മുൻപ് ഒരു ലൈസൻസും അനുവദിക്കേണ്ട എന്നായിരുന്നു സർക്കാർ തീരുമാനം.