"പ്രതികരിക്കേണ്ട വിഷയങ്ങളിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല, വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നത് വോട്ടും നോട്ടും ലക്ഷ്യമിട്ട്"; രൂക്ഷ വിമർശനവുമായി എം.എൻ. കാരശ്ശേരി

"രാഷ്ട്രീയപ്രവർത്തനത്തിന് അധികാരം വേണമെന്നാണ് അശോകൻ ചരുവിലിൻ്റെ പക്ഷം. കൃഷ്ണപിള്ളയും എകെജിയും രാഷ്ട്രീയ പ്രവർത്തനത്തിന് അധികാരം വേണമെന്ന് കരുതിയവരല്ല"
"പ്രതികരിക്കേണ്ട വിഷയങ്ങളിൽ 
മുഖ്യമന്ത്രി മിണ്ടുന്നില്ല, 
വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നത് വോട്ടും നോട്ടും ലക്ഷ്യമിട്ട്"; രൂക്ഷ വിമർശനവുമായി എം.എൻ. കാരശ്ശേരി
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരി. പ്രതികരിക്കേണ്ട വിഷയങ്ങളിൽ പിണറായി വിജയൻ മിണ്ടുന്നില്ല. വോട്ടിന് വേണ്ടി മൗനം പാലിക്കുന്നു. പച്ചകള്ളങ്ങൾ പറയുന്ന വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നത് വോട്ടും നോട്ടും ലക്ഷ്യമിട്ടാണെന്നും കാരശ്ശേരി വിമർശിച്ചു.

"പ്രതികരിക്കേണ്ട വിഷയങ്ങളിൽ 
മുഖ്യമന്ത്രി മിണ്ടുന്നില്ല, 
വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നത് വോട്ടും നോട്ടും ലക്ഷ്യമിട്ട്"; രൂക്ഷ വിമർശനവുമായി എം.എൻ. കാരശ്ശേരി
പുതിയ തൊഴിൽ നിയമം ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം; ദേശീയ പണിമുടക്ക് തുടരുന്നു

അശോകൻ ചരുവിലിൻ്റെ വിമർശനത്തിനും കാരശ്ശേരി മറുപടി നൽകി. രാഷ്ട്രീയപ്രവർത്തനത്തിന് അധികാരം വേണമെന്നാണ് അശോകൻ്റെ പക്ഷം. കൃഷ്ണപിള്ളയും എകെജിയും രാഷ്ട്രീയ പ്രവർത്തനത്തിന് അധികാരം വേണമെന്ന് കരുതിയവരല്ല. എൽഡിഎഫിനെയും യുഡിഎഫിനെയും തുടർച്ചയായി അധികാരത്തിലേറ്റുന്നത് നല്ലതല്ലെന്നും കാരശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

കെ. സച്ചിദാനന്ദനും സാറാ ജോസഫിനുമെല്ലാം താൻ പറയുന്നത് കേട്ട് പറയേണ്ട ആവശ്യമില്ല. അവരെല്ലാം തന്നേക്കാൾ എത്രയോ മുകളിലാണെന്നും കാരശ്ശേരി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com