തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ

രോഗാവസ്ഥയിൽ ആയിരുന്നതിനാൽ ഭയപ്പെട്ടു പോയെന്നും ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്നും മണിയൻപ്പിള്ള രാജു...
തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ
Source: FB
Published on
Updated on

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വഴുതക്കാട് ട്രിവാൻട്രം ക്ലബിന് സമീപത്താണ് അപകടം.

വാഹനം ഓടിച്ചത് താൻ തന്നെ ആണെന്ന് മണിയൻപിള്ള രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. തൻ്റെ വാഹനത്തിലേക്ക് ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. രോഗാവസ്ഥയിൽ ആയിരുന്നതിനാൽ ഭയപ്പെട്ടു പോയെന്നും ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്നും മണിയൻപിള്ള രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു.

തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ
ചിപ്സ് വാങ്ങാൻ പഴവങ്ങാടിയിലെ കടയിലെത്തി അജിത് ഡോവൽ; വൈറലായി ദൃശ്യങ്ങൾ

വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. അശ്ര​ദ്ധമായി വാഹനമോടിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com