ജനസാഗരത്തെ സാക്ഷിയാക്കി വേടൻ്റെ വിവാഹ തീയതി പരസ്യമാക്കി ഗോവിന്ദൻ മാഷ്

"എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി" കണ്ണൂരുകാരുടെ ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചതോടെ വേടൻ്റെ മുഖത്തും നിറഞ്ഞ ചിരി വിടർന്നു.
വേടൻ്റെ വിവാഹത്തീയതി പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ
റാപ്പർ വേടൻ, എം.വി. ഗോവിന്ദൻ
Published on: 
Updated on: 

തളിപ്പറമ്പ്: തളിപ്പറമ്പിൽ സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ സർപ്രൈസ് പൊട്ടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും പാർട്ടി സെക്രട്ടറി. "എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി" കണ്ണൂരുകാരുടെ ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചതോടെ വേടൻ്റെ മുഖത്തും നിറഞ്ഞ ചിരി വിടർന്നു.

വേടൻ്റെ വിവാഹത്തീയതി പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

"തളിപ്പറമ്പിൻ്റേയും കണ്ണൂരിൻ്റേയും കേരളത്തിൻ്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടൻ്റെ സംഗീതം," എം.വി. ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വേടൻ്റെ വിവാഹ തീയതി പ്രഖ്യാപനം വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ചുറ്റും തിങ്ങിക്കൂടിയ ജനം സ്വീകരിച്ചത്.

വേടൻ്റെ വിവാഹത്തീയതി പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ
മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുല്‍പ്പാദിപ്പിക്കാൻ ഫാസിസ്റ്റു ശക്തികളുടെ ശ്രമം, കേരളാ സ്റ്റോറി രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും: രമേശ് ചെന്നിത്തല
News Malayalam 24x7
newsmalayalam.com