തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിന് കോണ്‍ഗ്രസ് ജീർണതയുടെ മുഖമാണ്. സ്ത്രീപക്ഷ നിലപാടല്ല, മറിച്ച് പുരുഷാധിപത്യത്തിന് വഴങ്ങുന്ന നിലപാടാണ് കോൺഗ്രസിനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എംഎൽഎ സ്ഥാനം രാജി വെക്കാൻ രാഹുൽ തയ്യാറാകേണ്ടി വരും. രാഹുലിനെതിരായ പരാതി സതീശൻ ഒറ്റപ്പെട്ട സംഭവമായി കണ്ടു. മൂന്നുവർഷം മുമ്പ് തന്നെ രാഹുലിന് എതിരായ പരാതി സതീശന് അറിയാമായിരുന്നു. രാഹുലിൻ്റെ രാജി കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. എന്നിട്ടും പൊതു വികാരത്തിന് വിരുദ്ധമായി യുവ നേതാവിനെ എങ്ങനെയും സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. സമീപനം തിരുത്താൻ പൊതുസമൂഹം കോൺഗ്രസിനെ നിർബന്ധിക്കുമെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.
"ലൈംഗികപീഡനം, അശാസ്ത്രീയ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ, യുവതിയെയും ഗർഭസ്ഥ ശിശുവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തൽ, എനിക്ക് നിന്നെ കൊന്നുതള്ളാൻ എത്ര സെക്കൻഡ് വേണം എന്ന ഭീഷണി, കോൺഗ്രസ് നേതാക്കളുടെ ഭാര്യമാർക്കും പെൺമക്കൾക്കും ദുരനുഭവങ്ങൾ, കോൺഗ്രസ് മുൻ എംപിയുടെ മകൾക്കുപോ ലും മോശം അനുഭവം കഴിഞ്ഞ ഒരാഴ്ചയ്ക്കകം കോൺഗ്രസിലെ 'ഭാവി വാഗ്ദാന'മെന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വാഴ്ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതേ മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ട ആരോപണങ്ങളാണ് ഇവയൊക്കെ"; എം. വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.
വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായി രണ്ട് യുവതികൾ വെളിപ്പെടുത്തി. ബലാത്സംഗം ചെയ്യണമെന്ന ആവശ്യം ഉന്നയി ച്ച് ലൈംഗികവൈകൃതം നിറഞ്ഞ സന്ദേശങ്ങളും ഫോൺ വിളികളും ഉണ്ടായതായി ട്രാൻസ്ജെൻഡർ പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. കോൺഗ്രസിലെ വനിതാനേതാക്കൾ ഉമാ തോമസ് എംഎൽഎയും ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും അടക്കം രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കന്ന മെന്നും പാർട്ടിയിൽ ഇത്തരക്കാരെ തുടരാൻ അനുവദിക്കരുതെന്ന് പരസ്യമായി പറഞ്ഞുവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പൊതുവികാരത്തിന് വിരുദ്ധമായി യുവ നേതാവിനെ എങ്ങനെയും സംരക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവച്ചിരുന്നു. ഇതോടെ പ്രശ്നം അവസാനിപ്പിക്കാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിൻ്റെ ആദ്യതീരുമാനം. എന്നാൽ, പീഡനത്തിന് ഇരയായ പെൺകുട്ടികൾ തുടർച്ചയായി രംഗത്തു വന്നതോടെയാണ് നടപടി സ്വീകരിക്കാൻ നേതൃത്വം നിർബന്ധിതമായത്.
പീഡനത്തിന് ഇരയായ പെൺകുട്ടി പരാതിയുമായി വന്നാൽ ഗൗരവത്തിൽ പരിഗണിക്കുമെന്നും അവർക്ക് എല്ലാ സുര ക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ഇര കൾക്കൊപ്പമാണ് വേട്ടക്കാർക്ക് ഒപ്പമായിരിക്കില്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.