മുപ്പത് വർഷമായുള്ള നിറസാന്നിധ്യം...! ദീപുവിന്റെ ചമയമില്ലാത്ത കലോത്സവമില്ല

മഞ്ജുവാര്യർ ഉൾപ്പടെയുള്ളവരെ മേക്കപ്പ് ചെയ്തിട്ടുള്ള ദീപു കലോത്സവമാവുമ്പോൾ, കലാ നഗരിയിലെ നിറസാന്നിധ്യമാകും
മുപ്പത് വർഷമായുള്ള നിറസാന്നിധ്യം...! ദീപുവിന്റെ ചമയമില്ലാത്ത കലോത്സവമില്ല
Published on
Updated on

തൃശൂർ: കലോത്സവ വേദികളിലെ കലാപ്രകടനങ്ങൾ കാണുമ്പോൾ, കുട്ടികളെ മനോഹരമായി അണിയിച്ചൊരുക്കിയ കലാകാരൻമാരെയും ഓർക്കേണ്ടതുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി കുട്ടികൾക്ക് ചമയം ഒരുക്കുന്ന ദീപുവിന്, ജീവിതത്തിൽ ഒഴിവാക്കാനാകാത്തതാണ് കലോത്സവം. മഞ്ജുവാര്യർ ഉൾപ്പടെയുള്ളവരെ മേക്കപ്പ് ചെയ്തിട്ടുള്ള ദീപു കലോത്സവമാവുമ്പോൾ, കലാ നഗരിയിലെ നിറസാന്നിധ്യമാകും.

അരങ്ങിൽ തിരശീല ഉയരുന്നതിന്ന് മുൻപ്, അണിയറയിൽ കലാകാരൻമാർക്ക് ചമയം ഒരുക്കുന്ന തിരക്കിലാകും ദീപു. കണ്ണെഴുതി, പുരികം വരച്ച്, മുഖത്ത് ഛായം തേച്ച്, ആഭരണങ്ങൾ അണിയിച്ച്, മുടിയും മുഖവും സുന്ദരമാക്കി, ഓരോ കലാരൂപത്തിനും വേണ്ട ചമയം പൂർത്തിയാകുമ്പോൾ കലാകാരന്റ മനസിലും സന്തോഷവും ആത്മവിശ്വാസവും നിറയും. പതിനെട്ടാം വയസിലാണ് തൃശൂർ സ്വദേശിയായ ദീപു സ്കൂൾ വേദികളിൽ ചമയം ഒരുക്കി തുടങ്ങിയത്. 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അതേ ഇഷ്ടവും ആവേശവുമാണ് ദീപുവിന്.

മുപ്പത് വർഷമായുള്ള നിറസാന്നിധ്യം...! ദീപുവിന്റെ ചമയമില്ലാത്ത കലോത്സവമില്ല
പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവിന് തിരിതെളിഞ്ഞാൽ പിന്നെ പുലർച്ചെ മുതൽ രാത്രി വരെ വിശ്രമമില്ലാതെ മത്സരാർഥികൾക്ക് ചമയം ഒരുക്കുന്ന തിരക്കിലാകും ദീപു. മഞ്ജു വാര്യർ ഉൾപ്പടെയുള്ളവരുടെ മേക്കപ്പ് ചെയ്യാൻ അവസരം ലഭിച്ച കലാകാരനാണെങ്കിലും കലോത്സവം ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. കാലം മാറുന്നതിനനുസരിച്ച് ചമയത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിനൊപ്പം ചുവട് പിഴക്കാതെ ദീപുവുണ്ട്. ഓരോ വേഷത്തിനും ഒരുങ്ങാൻ ഏറെ നേരം വേണ്ടതിനാൽ ചമയക്കാരെ പോലെ തന്നെ മത്സരാർഥികളും ക്ഷീണിതരാകും. രാവിലെ ആരംഭിക്കുന്ന പരിപാടികൾക്ക് മണിക്കൂറുകൾക്ക് മുൻപേ ഒരുങ്ങി കാത്തിരിക്കണം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദീപുവിന്റെ ചമയം ഇല്ലാത്ത കലോത്സവമില്ല. സ്കൂൾ കലോത്സവത്തിന്റെ വേദികൾ മാറുമ്പോഴും. കലാകാരൻമാരെ അണിയിച്ചൊരുക്കാൻ ദീപുവും ഒപ്പമുണ്ട്. സദസിൽ നിന്നും കലാകാരൻമാർക്ക് ലഭിക്കുന്ന കയ്യടികൾ. ദീപുവിനെപ്പോലെ. ചമയം ഒരുക്കുന്നവർക്കുള്ള അംഗീകാരം കൂടിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com