മലയാളം ഇനി ഭരണഭാഷ; 2025ലെ മലയാള ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

മലയാളം ഇനി ഭരണഭാഷ; 2025ലെ മലയാള ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

ഇക്കഴിഞ്ഞ ഭാഷാ ദിനത്തിലും ഗവർണർ ബില്ലിൽ ഒപ്പിടാത്തതതിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു
Published on

തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു. 2025ൽ സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലാണ് ഗവർണർ ഒപ്പിട്ടത്. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്.

ഇക്കഴിഞ്ഞ ഭാഷാ ദിനത്തിലും ഗവർണർ ബില്ലിൽ ഒപ്പിടാത്തതതിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം.

മലയാളം ഇനി ഭരണഭാഷ; 2025ലെ മലയാള ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു
ഇരവിപുരം സീറ്റ് നിർണയത്തിൽ പരാതി അറിയിച്ച കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ നിർദേശം

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും.

News Malayalam 24x7
newsmalayalam.com