സര്‍വകലാശാലകളിലെ രാഷ്ട്രീയ നിരോധനം; വിവാദ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് മലയാള സര്‍വകലാശാല

ക്യാംപസിനകത്ത് മുദ്രാവാക്യം വിളി പാടില്ല, അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്.
സര്‍വകലാശാലകളിലെ രാഷ്ട്രീയ നിരോധനം; വിവാദ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് മലയാള സര്‍വകലാശാല
Published on: 
Updated on: 

മലപ്പുറം: ക്യാംപസ് രാഷ്ട്രീയത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന മലയാള സര്‍വകലാശാലയിലെ വിവാദ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. കരട് രേഖയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നിര്‍ണായക നീക്കം. സര്‍ക്കുലര്‍ വിവാദമായതോടെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയതിന് തുടര്‍ന്നാണ് തീരുമാനം.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ആയിരുന്നു വിവാദ കരട് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം ക്യാംപസിനുള്ളില്‍ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

സര്‍വകലാശാലകളിലെ രാഷ്ട്രീയ നിരോധനം; വിവാദ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് മലയാള സര്‍വകലാശാല
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് കെ.കെ. ഹർഷിന

ക്യാംപസിനകത്ത് മുദ്രാവാക്യം വിളി പാടില്ല, അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. അതേസമയം ഗവര്‍ണര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് പറഞ്ഞത്.

സര്‍വകലാശാലകളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അതീവ ഗുരുതരമായ സ്വഭാവത്തോടെ കാണണമെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സര്‍വകലാശാലകളിലെ രാഷ്ട്രീയ നിരോധനം; വിവാദ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് മലയാള സര്‍വകലാശാല
"തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം കൊടുത്തതിന് നൽകിയ പാരിതോഷികം"; രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ എം.വി. ജയരാജൻ
News Malayalam 24x7
newsmalayalam.com