പട്രോളിങ്ങിനിടെ കൊക്കയിൽ വീണു; മലയാളി സൈനികന് വീരമൃത്യു

27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സുബേദാർ സജീഷ് കെ
Published on
Updated on

റജോരി: ജമ്മു കശ്മീരിൽ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള റജോരിയിൽ പട്രോളിങ് നടത്തുന്നതിനിടെ സജീഷ് കൊക്കയിലേക്ക് വീണെന്നാണ് സൈന്യം നൽകുന്ന വിശദീകരണം.

സജീഷ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയാണ്. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. സജീഷിൻ്റെ ഭൗതിക ശരീരം ശനിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ നാട്ടിൽ പൊതു ദർശനം നടക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.

സുബേദാർ സജീഷ് കെ
കളംനിറഞ്ഞ് കരുത്ത് കാട്ടാൻ മുന്നണികൾ; തലവേദനയായി വിമതർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com