കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഇന്നലെ വൈകിട്ടായിരുന്നു കുണ്ടന്നൂരിലെ ഒജി ബാറിലാണ് സംഘർഷം ഉണ്ടായത്.
Man dies after being beaten by security guards in bar brawl
സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റയാൾ മരിച്ചു
Published on
Updated on

കൊച്ചി: എറണാകുളം കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ആക്രമണം നടത്തിയ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണൽ എന്നിവരാണ് അറസ്റ്റിലായത്. പുഷ്പന് നൽകിയ മദ്യത്തിൻ്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ എത്തിയത്.

Man dies after being beaten by security guards in bar brawl
കെപിസിസിയെ വെല്ലുവിളിച്ച് പാളയം പ്രദീപിന് വേണ്ടി രമ്യ ഹരിദാസ് എംഎൽഎയുടെ വഴിവിട്ട നീക്കം; പ്രദീപിനെ സ്റ്റാഫായി നിയമിക്കണം എന്ന് ആവശ്യപ്പെട്ട് രമ്യയുടെ കത്ത്

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Man dies after being beaten by security guards in bar brawl
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവെന്ന് കെഎസ്ഇബി
News Malayalam 24x7
newsmalayalam.com