മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; മകര ജ്യോതി കാ​ണാവു​ന്ന സ്ഥ​ല​ങ്ങ​ളിലെല്ലാം തമ്പടിച്ച് ഭക്തർ

ഇത്തവണ രണ്ട് ലക്ഷത്തിലധികം ഭക്തർ മകരവിളക്ക്, മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് കണക്ക്
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; മകര ജ്യോതി കാ​ണാവു​ന്ന സ്ഥ​ല​ങ്ങ​ളിലെല്ലാം തമ്പടിച്ച് ഭക്തർ
Published on
Updated on

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ഉടനെ മകരജ്യോതി തെളിയിക്കും. ഇത്തവണ രണ്ട് ലക്ഷത്തിലധികം ഭക്തർ മകരവിളക്ക്, മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് കണക്ക്. അതേസമയം, മകര ജ്യോതി കാ​ണാവു​ന്ന സ്ഥ​ല​ങ്ങ​ളി​​ലെ​ല്ലാം ഭ​ക്ത​ർ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു.

പാ​ണ്ടി​ത്താ​വ​ളം, കൊ​പ്രാ​ക്ക​ളം, അ​ന്ന​ദാ​ന മ​ണ്ഡ​പം, ഡോ​ണ​ർ ഹൗ​സ് മു​റ്റം, ഇ​ൻ​സി​ന​റേ​റ്റ​ർ, ജ​ല​സം​ഭ​ര​ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ജ്യോ​തി കാ​ണാ​ൻ തീ​ർ​ഥാ​ട​ക​ർ പ​ർ​ണ​ശാ​ല​ക​ൾ കെ​ട്ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ 3.08ന് ​സൂ​ര്യ​ൻ ധ​നു​രാ​ശി​യി​ൽ നി​ന്നും മ​ക​രം രാ​ശി​യി​ലേ​ക്ക് ക​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് മ​ക​ര സം​ക്ര​മ​പൂ​ജ. 2.45ന് ​ന​ട തു​റ​ന്ന് മൂ​ന്നി​ന് സം​ക്ര​മ​പൂ​ജ ആ​രം​ഭി​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ൽ​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും.

തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന്‌ എ​ത്തി​ക്കു​ന്ന നെ​യ്യാ​ണ് സം​ക്ര​മ പൂ​ജ​യി​ൽ അ​ഭി​ഷേ​കം ചെ​യ്യു​ന്ന​ത്. വൈ​കി​ട്ട് 6.40നാ​ണ് തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി തി​രു​വാ​ഭ​ര​ണ വാ​ഹ​ക​സം​ഘം 6.15ന്‌ ​പ​തി​നെ​ട്ടാം പ​ടി ക​യ​റി കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ എ​ത്തു​മ്പോ​ൾ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ്‌ കെ.​ ജ​യ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ പി.​ഡി.​ സ​ന്തോ​ഷ് കു​മാ​ർ, കെ.​രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന്​ സോ​പാ​ന​ത്തെ​ത്തി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ പേ​ട​കം ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന്‌ ദീ​പാ​രാ​ധ​ന ന​ട​ക്കും. ഈ ​സ​മ​യം പൊ​ന്ന​മ്പ​ല​മേ​ട്ടിൽ​ മ​ക​ര​വി​ള​ക്ക്‌ തെളിയിക്കും.

പു​ല്ലു​മേ​ട് അ​ട​ക്കം മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​മ്പ-​നി​ല​യ്ക്ക​ൽ പാ​ത​യി​ൽ രാ​വി​ലെ 10 വ​രെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കൂ. രാ​വി​ലെ 11 മു​ത​ൽ പ​മ്പ​യി​ൽ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ടി​ല്ല. ബു​ധ​നാ​ഴ്ച വെ​ർ​ച്വ​ൽ ക്യൂ​വ​ഴി 30,000 ഭ​ക്​​ത​ർ​ക്കും സ്പോ​ട് ബു​ക്കി​ങ് വ​ഴി 5000 പേ​ർ​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 2000 പൊ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര​ക്കാ​യി 1000 ബ​സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി. സി​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; മകര ജ്യോതി കാ​ണാവു​ന്ന സ്ഥ​ല​ങ്ങ​ളിലെല്ലാം തമ്പടിച്ച് ഭക്തർ
ശബരിമലയിലെ വാജിവാഹനം കോടതിയിൽ; തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത് എസ്ഐടി

അതേസമയം, മകരവിളക്ക് ദിവസമായ ഇന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല. ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥവും വിദ്യാർഥകളുടെ സുരക്ഷ പരിഗണിച്ചുമാണ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com