"സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം അവിശ്വസനീയം"; മലയാളി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ

പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകുമെന്ന് കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ...
"സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം അവിശ്വസനീയം"; മലയാളി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകുമെന്ന് കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവിശ്വസനീയമാണ്. പ്രതിപക്ഷം പൂർണമായും വിഭജിക്കപ്പെട്ടു. കേരളം ഒന്നാം സ്ഥാനത്താണെങ്കിൽ ഗുജറാത്ത് ഇരുപതാം സ്ഥാനത്താണെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

"സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം അവിശ്വസനീയം"; മലയാളി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ
"സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങണം, നെല്ലിക്കാത്തളം നല്ലതാകാം"; മണിശങ്കർ അയ്യർ ‘അലവലാതി’ എന്ന് കെപിസിസി വക്താവ് ജിൻ്റോ ജോൺ

കമ്മ്യൂണിസ്റ്റുകാർ അച്ചടക്കമുള്ളവരാണെന്നും മണി ശങ്കർ അയ്യർ പറഞ്ഞു. ഇൻഡ്യാ സഖ്യത്തിൽ കോൺ​ഗ്രസും സിപിഐഎമ്മും സഖ്യത്തിലാണ്. കേരളത്തിൽ എതിർകക്ഷികളായി പോരാടുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു മലയാളി ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും മണിശങ്കർ അയ്യർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം അവിശ്വസനീയം"; മലയാളി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും, പഞ്ചായത്തീരാജിൽ കേരളം ഒന്നാം സ്ഥാനത്തെത്തും; കോൺഗ്രസ് കൈവിട്ട ആ ദൗത്യം ഏറ്റെടുക്കണം: മണിശങ്കർ അയ്യർ

കേരള രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല, പക്ഷേ സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തെക്കുറിച്ച് അറിയാം. കേരള സർക്കാർ ഒന്നാം സ്ഥാനത്താണെങ്കിൽ രണ്ടാമത് തമിഴ്‌നാടും മൂന്നാമത് തെലങ്കാനയും ഇരുപതാം സ്ഥാനം ​ഗുജറാത്തിനുമാണെന്നും മണിശങ്കർ അയ്യർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com