വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അമിത വേഗതയിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചെന്ന് മണിയൻപിള്ള രാജു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സത്യം തെളിഞ്ഞെന്ന് മണിയൻപിള്ള രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു.
Maniyanpilla Raju
Published on
Updated on

തിരുവനന്തപുരം: മണിയൻപിള്ള രാജുവിൻ്റെ കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റതിൻ്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് അമിത വേഗതയിൽ എത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു എന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സത്യം തെളിഞ്ഞെന്ന് മണിയൻപിള്ള രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു.

Maniyanpilla Raju
തിരുവനന്തപുരത്തെ വാഹനാപകടം: മണിയൻപിള്ള രാജു അറസ്റ്റിൽ; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ

ഇന്നലെ രാത്രിയോടെയാണ് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് ബൈക്ക് യാത്രികരായ സൂരജിനും നിവേദിനുമാണ് അപകടത്തിൽ പരിക്കേറ്റത്. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ മണിയൻ പിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

Maniyanpilla Raju
തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ

അപകടത്തെ തുടർന്ന് മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ബൈക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നു എന്നും, പെട്ടെന്ന് കണ്ടപ്പോൾ താൻ പാനിക് ആയെന്നും അതുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com