"മനഃപൂർവം തെറ്റുപറ്റിയിട്ടില്ല"; മഞ്ചേരിയിലെ ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

കഴിഞ്ഞദിവസമാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം ഉയർന്നത്.
Govt Medical College Hospital Manjeri
മഞ്ചേരി മെഡിക്കൽ കോളേജ്
Published on
Updated on

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. മനഃപൂർവം പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Govt Medical College Hospital Manjeri
'ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു'; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി

കഴിഞ്ഞദിവസമാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം ഉയർന്നത്. കാലുവേദന തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 73 വയസുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നായിരുന്നു കുടുംബത്തിൻ്റെ പരാതി.

Govt Medical College Hospital Manjeri
"ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല"; സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്

സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തുകയായിരുന്നു.

News Malayalam 24x7
newsmalayalam.com