നൊസ്സ് ഹസനില്‍ നിന്ന് വാമൊഴിയായി പകര്‍ന്നു കിട്ടിയ മാപ്പിള രാമായണം, മലബാറിന്റെ രാമ കഥയ്ക്ക് മൊഞ്ച് ഇത്തിരി കൂടുതലാണ്

അവിടെ വാത്മീകി താടിക്കാരന്‍ ഔലിയും, രാമന്‍ ലാമനും, സീത രാമന്റെ ബീടരും ആകുന്നു
നൊസ്സ് ഹസനില്‍ നിന്ന് വാമൊഴിയായി പകര്‍ന്നു കിട്ടിയ മാപ്പിള രാമായണം, മലബാറിന്റെ രാമ കഥയ്ക്ക് മൊഞ്ച് ഇത്തിരി കൂടുതലാണ്
Published on

ഒന്നിലേറെ വ്യാഖ്യാനങ്ങളുള്ള ഇതിഹാസമാണ് രാമായണം. അതിലൊന്നാണ് വടക്കന്‍ മലബാറില്‍ മാത്രം പ്രചാരത്തിലുള്ള മാപ്പിള രാമായണം. പണ്ട് വാമൊഴിയായി പാടിയിരുന്ന മാപ്പിള രാമായണം പിന്നീട് മലബാറിന്റെ കാവ്യമായി മാറി. ഇത് രണ്ട് മതങ്ങളുടെ കൂടിച്ചേരലിന്റെ കൂടി കഥയാണ്.

കര്‍ക്കടക പെയ്ത്തിനൊപ്പം ഇശലുകളില്‍ തീര്‍ത്ത മാപ്പിള രാമായണം. മലബാറിന്റെ രാമ കഥയ്ക്ക് മൊഞ്ച് ഇത്തിരി കൂടുതലാണ്.

നൊസ്സ് ഹസനില്‍ നിന്ന് വാമൊഴിയായി പകര്‍ന്നു കിട്ടിയ മാപ്പിള രാമായണം, മലബാറിന്റെ രാമ കഥയ്ക്ക് മൊഞ്ച് ഇത്തിരി കൂടുതലാണ്
ചുറ്റുമുള്ളവരെ വിസ്മയിപ്പിച്ച് തപസ്യ; ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് കൊച്ചുമിടുക്കി

രാമായണത്തെക്കുറിച്ചുള്ള പ്രാദേശിക വിവരണമാണ് മാപ്പിള രാമായണം. രാമായണത്തിന്റെ ഏറ്റവും രസകരമായ പ്രാദേശിക വകഭേദം. വ്യത്യസ്തമായ ആഖ്യാന ശൈലിയും, മാപ്പിള പശ്ചാത്തലത്തിലുളള വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് ഓരോ വരിയും. നര്‍മത്തോടൊപ്പം കഥപറച്ചിലിലെ ലാളിത്യവും മാപ്പിള രാമായണത്തിന്റെ പ്രത്യേകതയാണ്. വടക്കന്‍ മലബാറിലെ മാപ്പിളമാരുടെ ജീവിത പരിസരമാണ് മാപ്പിള രാമായണത്തിന്റെ പ്രമേയം. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ മാത്രം വാമൊഴിയായി പ്രചാരത്തിലുണ്ടായിരുന്ന ഈ രാമായണം പിന്നീട് മലബാറിന്റെ കാവ്യമായി മാറി.

മാപ്പിള രാമായണത്തില്‍ വാത്മീകി താടിക്കാരന്‍ ഔലിയും, രാമന്‍ ലാമനും, സീത രാമന്റെ ബീടരും ആകുന്നു. വടക്കന്‍ പാട്ടുകളുടെ കുലപതി ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് നൊസ്സ് ഹസന്‍ എന്ന നാടോടിയില്‍ നിന്ന് വാമൊഴിയായി പകര്‍ന്നു കിട്ടിയതാണ് മാപ്പിള രാമായണം. പിന്നീട് അത് ജാതിമതഭേദമന്യേ മലബാറുകാര്‍ ഏറ്റു പാടി. ഇന്ന് മാപ്പിള രാമായണത്തെക്കുറിച്ച് മാത്രം പഠനം നടത്തുന്നവരും ഏറെയാണ്.

രാമന്റെയും, സീതയുടെയും, രാവണന്റെയും കഥ മാത്രമല്ല സഹവര്‍ത്തിത്തത്തോടെ ജീവിച്ച രണ്ട് സമുദായങ്ങളുടെ കൂടിച്ചേരലിന്റെ കൂടി കഥയാണ് മാപ്പിള രാമായണം. സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍ച്ചേരുന്നു എന്നത് തന്നെയാണ് മാപ്പിള രാമായണത്തിന്റെ പ്രത്യേകത.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com