

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ മാപ്പിങ് പാർട്ടിക്ക് തുടക്കമായി. സ്കൂൾ ഓഫ് എൻവയൺമെൻ്റ് സയൻസസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ മാപ്പിങ് പാർട്ടി ഉദ്ഘാടനം ചെയ്തു.
നവംബർ 14,1 5 തീയതികളിൽ നടക്കുന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് കേരള 2026 സമ്മേളനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡീൻ ഡോ. ബൈജു.കെ. ആർ സൈറ്റ് പ്രകാശനം ചെയ്തു. ഓപ്പൺ സ്ട്രീറ്റ് മാപ്പ് കമ്മ്യൂണിറ്റിയും മഹാത്മാഗാന്ധി സർവകലാശാലയിലെ സ്തൂൾ ഓഫ് എൻവയൺമെൻ്റ് സയൻസസിൻ്റെ ഡോ. ആർ സതീഷ് സെൻ്റർ ഫോർ റിമോട്ട് സെൻസിങ് ആൻ്റ് ജിഐഎസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഓപ്പൺ മാപ്പിങ്, ജിയോ സ്പെഷ്യൽ സാങ്കേതിക വിദ്യകൾ എന്നിവയിൽ കൂടുതൽ താൽപ്പര്യം വളർത്തുന്നതിനും ഗവേഷണത്തിനും ദുരന്തനിവാരണ പ്രവർത്തനത്തിനും ഇത്തരം സംരംഭങ്ങൾ സഹായകമാണെന്ന് ഡോ. എബിൻ വർഗീസ് പറഞ്ഞു. 2018ലെ പ്രളയക്കാലത്തും ചൂരൽമല ഉരുൾപ്പൊട്ടൽ സമയത്തും ഓപ്പൺ ജിയോസ്പെഷ്യൽ ഡാറ്റ തയ്യാറാക്കുന്നതിലും കമ്മ്യൂണിറ്റി നിർണായക പിന്തുണ നൽകിയിരുന്നു.