റേഷൻ ചാക്കുകളിൽ ഇനിമുതൽ ക്യുആർ കോഡ്; നടപടി കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ

അടുത്തമാസം മുതൽ ചാക്കുകളിൽ ക്യൂ ആർ കോഡുകൾ പതിപ്പിച്ച് വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
QR code on ration bags from now on
റേഷൻ ചാക്കുകളിൽ ഇനിമുതൽ ക്യുആർ കോഡ്
Published on
Updated on

സംസ്ഥാനത്ത് റേഷൻ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിൻ്റെ ഭാഗമായി റേഷൻ ചാക്കുകളിൽ ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തും.

മില്ലുകളിൽ നിന്ന് റേഷൻ കടകളിലേക്ക് നേരിട്ടെത്തിക്കുന്ന ചാക്കുകളിലായിരിക്കും ഇനിമുതൽ ക്യു.ആർ. കോഡ് പതിപ്പിക്കുക. ഇതിനുപുറമെ പാടങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ലുമായി മില്ലുകളിലേക്ക് പോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

QR code on ration bags from now on
"മതങ്ങൾ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നു"; കാന്തപുരത്തെ തള്ളി എം.എ ബേബി

ഇതുവഴി നെല്ല് സംഭരണം മുതൽ റേഷൻ അരി കടകളിൽ എത്തുന്നതുവരെയുള്ള നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സപ്ലൈകോ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

QR code on ration bags from now on
ഡ്രസ് കോഡിനെ ചൊല്ലി തർക്കം; പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാം ക്ലാസുകാരിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു
News Malayalam 24x7
newsmalayalam.com