പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Social Media

കോഴിക്കോട് വീട് കുത്തിത്തുറന്ന് വൻ മോഷണം; 22 പവൻ സ്വർണം കവർന്നു

22 പവൻ സ്വർണം കവർന്നതായാണ് വീട്ടുകാരുടെ പരാതി
Published on

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട്ടിൽ വൻ മോഷണം. വിഷ്ണു എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മാലയും, മോതിരവും, കമ്മലും, വാച്ചും അടക്കം 22 പവൻ സ്വർണം കവർന്നതായാണ് വീട്ടുകാരുടെ പരാതി.

പ്രതീകാത്മക ചിത്രം
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...; വഴിപാടുകൾ ഇനി വീട്ടിലിരുന്നും ബുക്ക് ചെയ്യാം, ഓൺലൈൻ സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

വീട്ടുകാരില്ലാത്ത സമയമാണ് കവർച്ച നടന്നത്. വീട് പൂട്ടി പോയ സമയം ടെറസിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com