'ഹേ.. ശൈ ലജ്ജേ... നിങ്ങള്‍ക്കെതിരാണ് ഈ വിധി', മട്ടന്നൂര്‍ പോളി ടെക്‌നിക്കില്‍ കെ. കെ. ശൈലജയ്‌ക്കെതിരെ കെഎസ്‌യുവിന്റെ അധിക്ഷേപ ബാനര്‍

മട്ടന്നൂര്‍ പോളി ടെക്‌നിക് കോളേജിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ബാനർ ഉയർത്തിയത്
'ഹേ.. ശൈ ലജ്ജേ... നിങ്ങള്‍ക്കെതിരാണ് ഈ വിധി', മട്ടന്നൂര്‍ പോളി ടെക്‌നിക്കില്‍ കെ. കെ. ശൈലജയ്‌ക്കെതിരെ കെഎസ്‌യുവിന്റെ അധിക്ഷേപ ബാനര്‍
Published on

കണ്ണൂര്‍: കെ. കെ. ശൈലജയെ അധിക്ഷേപിച്ച് കെഎസ്‌യു ബാനര്‍. മട്ടന്നൂര്‍ പോളി ടെക്‌നിക് കോളേജിലെ വിജയാഘോഷത്തിലാണ് ബാനര്‍. എസ്എഫ്‌ഐയില്‍ നിന്നും മുഴുവന്‍ സീറ്റും കെഎസ്‌യു പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടന്ന ആഘോഷത്തിലാണ് കെ. കെ. ശൈലജയുടെ ചിത്രമുള്ള ബാനര്‍ പിടിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

''ഹേ.. ശൈ ലജ്ജേ... നിങ്ങള്‍ക്കെതിരാണ് ഈ വിധി' എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. മട്ടന്നൂരിലെ എസ്എഫ്‌ഐ സമാധിയായി. ഇനി എല്ലാ കലാലയങ്ങളിലും കെഎസ്‌യു വാഴും എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്.

'ഹേ.. ശൈ ലജ്ജേ... നിങ്ങള്‍ക്കെതിരാണ് ഈ വിധി', മട്ടന്നൂര്‍ പോളി ടെക്‌നിക്കില്‍ കെ. കെ. ശൈലജയ്‌ക്കെതിരെ കെഎസ്‌യുവിന്റെ അധിക്ഷേപ ബാനര്‍
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്

അതേസമയം ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മട്ടന്നൂര്‍ പോളിയിലെ തെരഞ്ഞെടുപ്പും കെ. കെ. ശൈലജയും തമ്മില്‍ എന്താണ് ബന്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ചോദിച്ചു. കെ. കെ. ശൈലജയ്‌ക്കെതിരെ നടത്തുന്ന ആക്രമണം ബാലിശമാണെന്നും അത് ടീച്ചറുടെ ജനകീയത നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു എന്നതിന് തെളിവാണെന്നും പി.എസ്. സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

പി.എസ്. സഞ്ജീവിന്റെ കുറിപ്പ്

തെരഞ്ഞെടുപ്പില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്.അത് രാഷ്ട്രീയ നിലപാടുകള്‍ തമ്മിലുള്ള മത്സരമാണ്, ജനാധിപത്യത്തിന്റെ ഉത്സവമാണ് ഓരോ തിരഞ്ഞെടുപ്പും.

എന്നാല്‍ ഇന്ന് സംസ്ഥാനത്തെ പോളി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ സംസ്ഥാനത്തെ 56 പോളികളില്‍ 46 ലും എസ്എഫ്‌ഐ വിജയിച്ചു. മട്ടന്നൂര്‍ പോളിയില്‍ വിജയിച്ച കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ ആണിത്.എത്ര അരാഷ്ട്രീയവും, അപക്വവുമാണ് ഈ ബാനര്‍.പോളി തിരഞ്ഞെടുപ്പും ടീച്ചറും തമ്മില്‍ എന്ത് ബന്ധം? സ:കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രത്തോളം ടീച്ചറുടെ ജനകീയത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണ്.

എസ്എഫ്‌ഐ സമാനമായി ഞങ്ങള്‍ ജയിച്ചിടത്തെല്ലാം സ്ഥലം യുഡിഎഫ് എംഎല്‍എമാരെയും, എംപിമാരുടെയും ഫോട്ടോ വെച്ച് അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും.അതുമാത്രമല്ല

സ്‌കൂള്‍ പാര്‍ലമെന്റ്,കണ്ണൂര്‍, കാലിക്കറ്റ്, എം. ജി, കേരള,സംസ്‌കൃതം ഉള്‍പ്പടെ ഇവിടങ്ങളിലെ വിജയം കേരളം കണ്ടതാണ്.ജനപ്രതിനിധികള്‍ക്കപ്പുറം ഇന്നലെ പ്രഖ്യാപിച്ച ജംബോ കമ്മിറ്റി പോലും മതിയാകാതെ വരും. ഈ ജീര്‍ണിച്ച രാഷ്ട്രീയം മുഖമുദ്രയായി മാറിയതാണ് പ്രതിപക്ഷത്ത് നിരന്തരമായി ഇരിക്കേണ്ടി വരുന്നത്. എന്നാല്‍ ഞങ്ങളുടെ രാഷ്ട്രീയമതല്ല.

കൊച്ചുകേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ പോലും എസ്എഫ്‌ഐ ഉയര്‍ത്തുന്ന ബാനര്‍ ലോക രാഷ്ട്രീയത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ്.അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥിത്വം എസ്എഫ്‌ഐ യോടൊപ്പം അണിനിരക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഈ പുത്തന്‍ ആക്ഷേപ സംസ്‌കാരം റീല്‍, പീഡന വീരന്മാരുടെ വകയാണെന്ന് ഈ കേരളം തിരിച്ചറിഞ്ഞതുമാണ്. രാഷ്ട്രീയത്തെ വ്യക്തി അധിക്ഷേപത്തിന്റെ വേദിയാക്കി മാറ്റുന്ന മാറിയ കോണ്‍ഗ്രസ് രാഷ്ട്രീയം വരും ജനവിധികളും നിങ്ങള്‍ക്ക് എതിരാവും എന്നുറപ്പാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com