മറ്റത്തൂരിൽ രാജി പ്രഖ്യാപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; പ്രസിഡൻ്റ് രാജി വയ്ക്കില്ലെന്ന് വിമത നേതാക്കൾ

പ്രസിഡന്റ് ടെസി സ്വതന്ത്രയായി വിജയിച്ച വ്യക്തിയാണ്. പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതിൽ പരിമിതിയുണ്ടെന്ന് ടി.എം. ചന്ദ്രൻ

മറ്റത്തൂരിൽ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ്
Source: News Malayalam 24X7
Published on
Updated on

തൃശൂർ; വിവാദമായ മറ്റത്തൂർ കൂട്ട കൂറുമാറ്റ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന് ഭാഗീകമായി വഴങ്ങി കോൺഗ്രസ് വിമത വിഭാഗം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെയ്ക്കും. എന്നാൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിവക്കില്ലെന്നും രാജിവെക്കാൻ തയ്യാറല്ലെന്ന് ടെസി അറിയിച്ചതായും വിമത നേതാവ് ടി.എം. ചന്ദ്രൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.


മറ്റത്തൂരിൽ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ്
അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ല; പുനർജനി കേസിൽ വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്ത്

പ്രസിഡന്റ് ടെസി സ്വതന്ത്രയായി വിജയിച്ച വ്യക്തിയാണ്. പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതിൽ പരിമിതിയുണ്ടെന്ന് ടി.എം. ചന്ദ്രൻ പറഞ്ഞു. സമവായ നീക്കം വിജയിക്കുന്നില്ലെങ്കിൽ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് നേരത്തെ കെപിസിസി വ്യക്തമാക്കിയിരുന്നു. എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമോയെന്ന കാര്യവും ഇപ്പോൾ പറയാനാവില്ലെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു.


മറ്റത്തൂരിൽ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ്
മൂവാറ്റുപുഴ കടാതി പള്ളിയിൽ വെടിമരുന്നിനു തീപിടിച്ച സംഭവം: പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റ വിവാദം കൈവിട്ടുപോയതോടെ സമാന്തര അനുനയ നീക്കവുമായി കെപിസിസി ഇടപെട്ടിരുന്നു. സണ്ണി ജോസഫിൻ്റെ നിർദേശത്തിന് പിന്നാലെ വിമത നേതാക്കളുമായി റോജി എം. ജോൺ എംഎൽഎയാണ് ചർച്ച നടത്തിയത്.മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ള നേതാക്കൾ അങ്കമാലിയിലെത്തിയാണ് റോജി എം. ജോൺ എംഎൽഎയുമായി ചർച്ച നടത്തിയത്.

News Malayalam 24x7
newsmalayalam.com