മറ്റത്തൂരിലെ അട്ടിമറി; കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജിവച്ചു

കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിക്കത്ത് കൈമാറി...
നൂർജഹാൻ നവാസ്
നൂർജഹാൻ നവാസ്Source: News Malayalam 24x7
Published on
Updated on

തൃശൂർ: വിവാദമായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന് ഭാഗികമായി വഴങ്ങി മറ്റത്തൂരിലെ വിമത നേതാക്കൾ. കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിക്കത്ത് കൈമാറി. കെപിസിസി നിർദേശ പ്രകാരമാണ് രാജി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത് ഏറെ വിവാദമായിരുന്നു.

നൂർജഹാൻ നവാസ്
"ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മാപ്രകളല്ല"; മാധ്യമങ്ങളെ വിമർശിച്ച് ആർ. ശ്രീലേഖ

അതേസമയം, ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിവയ്ക്കില്ലെന്നും രാജിവയ്ക്കാൻ തയ്യാറല്ലെന്ന് ടെസി അറിയിച്ചതായും വിമത നേതാവ് ടി.എം. ചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com