തിരുവനന്തപുരം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഈർക്കിൾ കുത്തിക്കയറിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ചാണ് നെടുമങ്ങാട് സ്വദേശി ഷാജഹാൻ പരാതി നൽകിയത്.
ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയ മാറി ചെയ്തതിന് പിന്നാലെ രണ്ടാമതും ശസ്ത്രക്രിയ നടത്തി ഈർക്കിൾ എടുക്കുകയായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു. പരാതി പറയരുതെന്ന് ഷാജഹാനോട് ഡോക്ടർ പറഞ്ഞതായും ആരോപണം ഉണ്ട്. ആശുപത്രി സൂപ്രണ്ടിനും നെടുമങ്ങാട് പൊലീസിലും പരാതി നൽകി