ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി മാറ്റി വാട്‌സാപ്പിലൂടെ അയച്ചായിരുന്നു ഭീഷണി.
ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി
Published on
Updated on

കൊച്ചി: മൊബൈല്‍ ലോണ്‍ ആപ്പിലുടെ എടുത്ത പണം തിരിച്ചടിച്ചിലെങ്കില്‍ വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. വടക്കന്‍ പറവൂര്‍ സ്വദേശിനി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി മാറ്റി വാട്‌സാപ്പിലൂടെ അയച്ചായിരുന്നു ഭീഷണി.

യുവതി ലോണ്‍ ആപ്പിലൂടെ 2900 രൂപ എടുത്തിരുന്നു. ഈ പണം ഉടന്‍ തിരിച്ചടയ്ക്കണമെന്നാണ് വാട്‌സ്ആപ്പിലൂടെ യുവതിക്ക് വന്ന സന്ദേശം. പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നുമാണ് മെസേജ് വന്നത്.

ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി
ആറ്റുകാൽ പൊങ്കാല: നഗരസഭയുടെ വാദം പൊളിയുന്നു; ക്ഷേത്രപരിസരത്തടക്കം മാലിന്യങ്ങൾ നീക്കം ചെയ്തില്ല

ആദ്യഘട്ടത്തില്‍ സന്ദേശം യുവതി അവഗണിക്കുകയായിരുന്നു. വിദേശ നമ്പറുകളില്‍ നിന്നടക്കം പിന്നീട് തുടര്‍ച്ചയായി ഭീഷണികള്‍ വരികയായിരുന്നു. സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തി യുവതി ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി
"ആരോപണത്തിൽ തെളിവുണ്ടെങ്കിൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും, പി.കെ. ശശി അതിന് തയ്യാറാകുമോ?"; വെല്ലുവിളിച്ച് ഇ.എൻ. സുരേഷ് ബാബു
News Malayalam 24x7
newsmalayalam.com