തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മാലിന്യങ്ങൾ നീക്കാതെ തിരുവനന്തപുരം നഗരസഭ. പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകളും പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കിയില്ല. ക്ഷേത്രപരിസരത്തടക്കം മാലിന്യങ്ങൾ നീക്കം ചെയ്തില്ല. പൊങ്കാലയ്ക്ക് ശേഷം എട്ടരയോടെ നഗരം പൂർണമായും ശുചീകരിച്ചു എന്നായിരുന്നു മേയറുടെ വാദം.
ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ചെന്നും 811 ടണ്‍ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു നഗരസഭയുടെ വാദം. ശുചീകരണത്തില്‍ 3500 തൊഴിലാളികള്‍ പങ്കെടുത്തു. കോര്‍പറേഷന്‍ ജീവനക്കാര്‍, കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികള്‍, താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണത്തിന് ഇറങ്ങിയത്. 138 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു. 210 ടിപ്പര്‍ ലോറികള്‍ നാല് മണ്ണുമാന്തികളും ശുചീകരണത്തിനായി ഉണ്ടായിരുന്നു.