സന്നിധാനത്ത് സൈനിക ഹെലികോപ്റ്റർ; ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച, കേസെടുത്ത് പൊലീസ്

അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി...
സന്നിധാനത്ത് സൈനിക ഹെലികോപ്റ്റർ; ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച, കേസെടുത്ത് പൊലീസ്
Source: Files
Published on
Updated on

പത്തനംതിട്ട: ശബരിമലയിൽ ഗുരുതരസുരക്ഷാ വീഴ്ച. സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല.

സന്നിധാനത്ത് സൈനിക ഹെലികോപ്റ്റർ; ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച, കേസെടുത്ത് പൊലീസ്
വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ; ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ

സന്നിധാനത്തിനു മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പൊലീസ് കേസെടുത്തു. അതീവ ഗൗരവതരമെന്ന് സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായും സംശയമുണ്ട്.

അതേസമയം, അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. ഹെലികോപ്റ്റർ സാധാരണ പരിശീലനത്തിന്റെ ഭാഗമായി പറത്തിയതാണ്. 6000 അടി ഉയരത്തിലാണ് ഹെലികോപ്റ്റർ പറന്നത്. ഇന്നലെ ഉച്ചക്ക് 1.15ന് മോശം കാലാവസ്ഥ കാരണം പമ്പയുടെ സമീപം മലയിൽ ഇറക്കി. കാലാവസ്ഥ അനുകൂലമായ ശേഷം ഹെലികോപ്റ്റർ കൊച്ചിയിൽ തിരിച്ചെത്തി എന്നും വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com