വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ; ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ

ഇടുക്കി ഡാമിൽ ഇപ്പോഴുള്ളത് 2335 അടിവെള്ളം മാത്രം
Electricity generation in crisis
ഇടുക്കി ഡാം
Published on
Updated on

ഇടുക്കി: വേനൽ ചൂട് കടുത്തതോടെ കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന നിലയിലെത്തി. പല ഡാമുകളിലെയും നീരൊഴുക്ക് കുറവാണെന്നാണ് റിപ്പോർട്ട്. ഇത്തവണ വേനൽ മഴയിലും തെക്കുപടിഞ്ഞാറൻ മൺസൂണിലും കുറവ് ഉണ്ടാകുമെന്ന റിപ്പോർട്ടിനിടെ ഡാമിലെ ജലനിരപ്പിലെ കുറവ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമായേക്കും.

പ്രത്യേകിച്ചും വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളേക്കാൾ കൂടുതലാണെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇടുക്കി ഡാമിൽ ഇപ്പോഴുള്ളത് 2335 അടിവെള്ളം മാത്രമാണ്. ആകെ സംഭരണശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടിലുള്ളത്.

Electricity generation in crisis
ചൂട്.... കൊടും ചൂട്! സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മുൻകാലങ്ങളെ അക്ഷേപിച്ച് ഇപ്പോൾ പത്തടിയോളം വെള്ളത്തിൻ്റെ കുറവാണ് ഉള്ളത്. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻ്റെ അളവും കുറഞ്ഞിട്ടുണ്ട്. ചൂട് കൂടിയതോടെ ജലം ബാഷ്പീകരിച്ച് പോകുന്നതും അളവ് കുറയാൻ കാരണമായി. ശരാശരി 10 മുതൽ 11 മില്യൺ യൂണിറ്റ് വരെ വൈദ്യുതിയാണ് ഇപ്പോൾ ഡാമിൽ ഉൽപ്പാദിപ്പിക്കുന്നത്.

Electricity generation in crisis
"പാമ്പ് കടിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല"; എട്ടു വയസുകാരൻ്റെ മരണത്തിൽ വീഴ്ചയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com