മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ; ലിറ്ററിന് നാല് രൂപയുടെ വർധന

ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്.
 മിൽമ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മിൽമ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും.

വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില വർധിപ്പിച്ചതിനാൽ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നൽകിയത്.

 മിൽമ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
മിൽമ പാൽ വില വർധന; വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.

സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ബോർഡ് യോഗം ചേർന്ന് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.

 മിൽമ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
മിൽമ പാൽ വില വർധന; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ
News Malayalam 24x7
newsmalayalam.com