സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ

വർധന ആവശ്യപ്പെട്ടുള്ള ബോർഡിൻ്റെ ശുപാർശയ്ക്ക് സർക്കാരിൻ്റെ അന്തിമ തീരുമാനം ആവശ്യമാണ്.
സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത. വർധന ആവശ്യപ്പെട്ടുള്ള ബോർഡിൻ്റെ ശുപാർശയ്ക്ക് സർക്കാരിൻ്റെ അന്തിമ തീരുമാനം ആവശ്യമാണ്. അതേസമയം, പാൽ വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമാ ഭവനിലെത്തി പ്രതിഷേധിച്ചു.

മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ‍ വരേണ്ട വില വർധനയാണ് രണ്ട് തെരഞ്ഞെടുപ്പുകൾ മൂലം കാലതാമസം നേരിട്ടത്. കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ തീരുമാനിച്ച വില വർധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികളുടെ പ്രധാന ആവശ്യം.

സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
കയ്യടി അധികം വേണ്ടാ, മൊബൈൽ ഫോൺ സൈലൻ്റാക്കണം; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല

കഴിഞ്ഞ മൂന്ന് വർഷമായി പാൽ വില വർധിപ്പിച്ചിട്ടില്ലെന്നും, ഈ സാ​ഹചര്യത്തിൽ വർധന ആവശ്യമാണെന്നും ബോർഡ് വ്യക്തമാക്കുന്നു. ശുപാർശയിൽ സർക്കാരിൽ നിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. സർക്കാരുമായി ധാരണയില്ലാതെ വില വർധിപ്പിക്കില്ലെന്നാണ് ബോർഡിൻ്റെ നിലപാട്.

സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
വേനല്‍ കടുക്കുന്നു; ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷനോട് അനുമതി തേടാനും നീക്കമുണ്ട്. 29ന് ചേരുന്ന ബോർഡ് യോ​ഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും. മിൽമ കർഷകരെ വഞ്ചിക്കുകയാണെന്ന വാദം രാഷ്ട്രീയ പ്രേരിതമാണെന്നും ബോർഡ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com