ആതവനാട് നിയന്ത്രണം വിട്ട മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്ന ആൾക്കായി തെരച്ചിൽ

നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്...
ആതവനാട് നിയന്ത്രണം വിട്ട മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്ന ആൾക്കായി തെരച്ചിൽ
Source: News Malayalam 24x7
Published on: 
Updated on: 

മലപ്പുറം: ആതവനാട് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ലോറി പൂർണമായി വെള്ളത്തിൽ മുങ്ങി. ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സഹായിയായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു.

നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു.

ആതവനാട് നിയന്ത്രണം വിട്ട മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്ന ആൾക്കായി തെരച്ചിൽ
ശസ്ത്രക്രിയ നടത്തിയ സംഘത്തിന് വീഴ്ച പറ്റി; വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ഉണ്ടായതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ലോറിയുടെ ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് പ്രദേശവാസി പറഞ്ഞു.

News Malayalam 24x7
newsmalayalam.com