കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
Published on
Updated on

തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്.

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കണ്ടെത്തേണ്ടത് അഞ്ചുപേരെ, കള്ളാടിയിൽ മനുഷ്യ സാധ്യമായ എല്ലാ ഏകോപനവും നടത്തിയെന്ന് മന്ത്രി

ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം. സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
"വിഷമമുണ്ടെങ്കിലും ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു"; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിൽ അതൃപ്തി അറിയിച്ച് വി.എ. അരുൺകുമാർ

കൂട്ട പിരിച്ചുവിടലിൽ തൊഴിൽ വകുപ്പുമായി നടത്തിയ ചർച്ചയിലെ ധാരണ പാലിക്കാതെ കോറോ ഹെൽത്ത് കമ്പനി . മന്ത്രിതല ചർച്ച നടക്കുന്ന വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരാനായിരുന്നു തീരുമാനമെങ്കിലും കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ ഇന്നും തുറന്നില്ല . രാവിലെ തന്നെ ഓഫീസിലെത്തിയ ജീവനക്കാർ ഹാജർ രേഖപ്പെടുത്തി മടങ്ങി പോയി . കൂട്ട പിരിച്ചുവിടലിൽ വെള്ളിയാഴ്ച മന്ത്രിതല ചർച്ച നടക്കും വരെ തൽസ്ഥിതി തുടരാനായിരുന്നു ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാനം.

News Malayalam 24x7
newsmalayalam.com