

തിരുവനന്തപുരം: മങ്കട നിയോജക മണ്ഡലത്തിലെ മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ വെങ്ങാടുള്ള ഗുരുവായൂർ ദേവസ്വം വക ഗോശാലാ പരിസരത്ത് ഒരു വെറ്ററിനറി കോളജ് സ്ഥാപിക്കുന്നത് സംസ്ഥാനത്തിനും പ്രത്യേകിച്ച് മലബാർ മേഖലയ്ക്കും വളരെ പ്രയോജനകരമാകുമെന്നും ആയതിനാൽ അടിയന്തരമായി ഒരു വെറ്ററിനറി കോളജ് അവിടെ സർക്കാർ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ വെങ്ങാടുള്ള 100 ഏക്കറോളം വരുന്ന ഭൂമിയിൽ ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ ഒരു മെഡിക്കൽ കോളേജ്, വെറ്ററിനറി കോളേജ്, കൺവെൻഷൻ സെൻറർ എന്നിവ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ഗുരുവായൂര് ദേവസ്വത്തിന് ലഭിച്ചിട്ടുളളത് സംബന്ധിച്ചാണ് ഗുരുവായൂര് ദേവസ്വം ഭരണസമിതി ചെയർമാൻ 05.10.2026-ഉദ്ഘാടന വേദിയിൽ സംസാരിച്ചത്. വെറ്ററിനറി കോളേജ് സ്ഥാപിക്കാനായുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടത് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ്.
വെറ്ററിനറി കോളേജ് സ്ഥാ പിക്കുന്നതിലേക്കായിട്ടുള്ള പ്രൊപ്പോസൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുന്ന പക്ഷം ഗുരുവായൂർ ദേവസ്വം കമ്മിഷണറുടെ ശുപാർശയോടെ സർക്കാരിലേക്ക് അനുമതിക്കായി സമർപ്പക്കുമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചിട്ടുണ്ട്. അതിനുശേഷം സർക്കാർ ഇതുസംബന്ധിച്ച് പ്രായോഗികമായ തീരുമാനം കൈക്കൊള്ളുന്നതാണ്. മഞ്ഞളാംകുഴി അലി എംഎൽഎയുടെ സബ്‌മിഷൻ നോട്ടീസിനായിരുന്നു മന്ത്രി കെ.മുരളീധരന്റെ മറുപടി.