പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം

പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം
Published on: 
Updated on: 

കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകും. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം
മൈമിൽ പലസ്തീൻ ഐക്യദാർഢ്യം; കാസർഗോഡ് സ്‌കൂൾ കലോത്സവം നിർത്തിവയ്പ്പിച്ച് അധ്യാപകർ

കഴിഞ്ഞദിവസമാണ് കുമ്പള ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. വേദി ഒന്നിൽ ആയിരുന്നു മൈം മത്സരം നടന്നത്. പലസ്തീൻ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ അടക്കം കുട്ടികൾ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ ഇടപെട്ടത്.

കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം.

പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം
ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാര്‍; ഇസ്രയേല്‍ എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണം: ട്രംപ്

കലോത്സവം നിർത്തിവച്ചതിനെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ പ്രിൻസിപ്പളിനെ ഉപരോധിച്ചു. അധ്യാപകനെതിരെ നടപടി വേണമെന്ന് പിടിഎ പ്രസിഡൻ്റും അഭിപ്രായപ്പെട്ടു. മൈം വിഷയം അധ്യാപകർക്ക് അറിയാമായിരുന്നുവെന്നും, പ്രകോപനമില്ലാതെയാണ് അധ്യാപകർ പരിപാടി പാതിവഴിയിൽ അവസാനിപ്പിച്ചതെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

Related Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം
19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
സാങ്കേതികരംഗത്ത്  കൂടുതല്‍ തൊഴിലവസരങ്ങള്‍; എവിജിസി-എക്‌സ്ആര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി
News Malayalam 24x7
newsmalayalam.com