തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

16, 17 വയസുള്ളവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം.
Minor girl sexually assaulted in Thiruvananthapuram
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പ്രതികളെന്നാണ് വിവരം.

പ്രതികളുടെ ഒരാളുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. മൂന്നുപേരും മാറി മാറി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്.

Minor girl sexually assaulted in Thiruvananthapuram
മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം മടക്കിയതിൽ അതിവേഗ നടപടിയുമായി വനംവകുപ്പ്; ആവശ്യമായ രേഖകൾ ഇന്ന് തന്നെ ബത്തേരി കോടതിയിൽ സമർപ്പിക്കും

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

Minor girl sexually assaulted in Thiruvananthapuram
അക്കാദമിക് പ്രവർത്തനങ്ങൾ താളം തെറ്റും; ചട്ടങ്ങൾ പാലിക്കാതെ വിദ്യാഭ്യാസ വകുപ്പിൽ സ്ഥലംമാറ്റം
News Malayalam 24x7
newsmalayalam.com