എം.കെ. മുനീർ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക്; യുഡിഎഫ് യോഗത്തിൽ ലീഗ് പേര് നിർദേശിക്കും

നിർണായക യുഡിഎഫ് യോഗം ജൂലൈ 30ന് ചേരും.
M.K. Muneer appointed as Chairman of Administrative Reforms Commission
എം.കെ. മുനീർ
Published on
Updated on

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും. ജൂലായ് 30ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലീം ലീഗ് ആവശ്യം ഉന്നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും അധികം പിന്തുണച്ച ഘടകകക്ഷിയാണ് മുസ്ലീംലീഗ്. പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനൊപ്പം കൂടെ നിന്ന പാർട്ടിയെന്ന എന്ന നിലയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്.

അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പദവിയ്ക്കായി ആവശ്യം ഉന്നയിക്കുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാൽ വി.എം. സുധീരന് മറ്റ് ചുമതലകളിലേക്ക് പരിഗണിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

M.K. Muneer appointed as Chairman of Administrative Reforms Commission
പുരുഷന്മാർക്ക് സീറോ വാല്യൂ ടിക്കറ്റ് നൽകി പണം സ്വീകരിച്ചു; പ്രിയദർശിനി ബസിൽ തട്ടിപ്പ്

പി.ജെ. ജോസഫ് മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനത്തേക്ക് എത്തുമെന്നും വിവരം. ഇക്കാര്യത്തിൽ കത്തോലിക്ക വിഭാഗത്തിൻ്റെ പിന്തുണയും പി.ജെ. ജോസഫിനുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പദവി മുനീറിന് നൽകാനാണ് നീക്കം. പകരം പി.ജെ. ജോസഫിന് മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകും.

M.K. Muneer appointed as Chairman of Administrative Reforms Commission
കേരള സർവകലാശാല ചോദ്യപേപ്പറിലെ പിഴവ്; അന്വേഷണം ആരംഭിച്ച് പരീക്ഷാ സ്ഥിരം സമിതി
News Malayalam 24x7
newsmalayalam.com