പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി;എംഎൽഎയുഎ എംപിയും ഇടപെട്ടു, സമവായ ചർച്ചയിലും തീരുമാനമായില്ല

തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ ബിജു മാത്യൂസ് പരാതി നൽകിയത്
പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി;എംഎൽഎയുഎ എംപിയും ഇടപെട്ടു, സമവായ ചർച്ചയിലും തീരുമാനമായില്ല
Published on
Updated on

കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ മാണി സി. കാപ്പൻഎംഎൽഎയുടേയും ഫ്രാൻസിസ് ജോർജ് എംപിയുടെയും നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയിൽ തീരുമാനമായില്ല. ഇരു വിഭാഗത്തിന്റെയും ആശങ്കകൾ നേതൃത്വം കേട്ടു. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം നടത്തിയത് തങ്ങൾ അല്ലെന്ന് സ്വതന്ത്ര കൂട്ടായ്മ നേതൃത്വത്തെ അറിയിച്ചു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിന്റെ മുറിയിൽ ചെയർപേഴ്സൺ മുറിയിൽ പൊലീസ് എത്തിയതിലും അതൃപ്തി നേതാക്കളെ അറിയിച്ചു.

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി;എംഎൽഎയുഎ എംപിയും ഇടപെട്ടു, സമവായ ചർച്ചയിലും തീരുമാനമായില്ല
മലപ്പുറത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു

കൗൺസിലർ ബിജു മാത്യൂസ് പരസ്യമായി നഗരസഭാ ഭരണത്തിനെതിരെ പറഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം നിയന്ത്രിച്ചില്ലെന്ന് സ്വതന്ത്ര കൂട്ടായ്മ യോഗത്തിൽ പറഞ്ഞു. അതേസമയം കുടുംബാധിപത്യമാണ് നടക്കുന്നതെന്ന് ബിജു മാത്യുസ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിൽ വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് നേരത്തേ പുറത്ത് വന്നിരുന്നു.

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി;എംഎൽഎയുഎ എംപിയും ഇടപെട്ടു, സമവായ ചർച്ചയിലും തീരുമാനമായില്ല
മലപ്പുറത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു

കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ നഗരസഭാ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. ഓഫീസ് മുറിയിൽ കയറി സീല് വെച്ച ഫയലും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചെന്ന് കാണിച്ചാണ് പരാതി നൽകിയത്. തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ ബിജു മാത്യൂസ് പരാതി നൽകിയത്.

News Malayalam 24x7
newsmalayalam.com